കാസർകോട്:കാഞ്ഞങ്ങാട് ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കരിവെള്ളൂർ കുണിയനിലെ റഹ്‌മാനിയ മൻസിലിലെ ടി. മുഹമ്മദ് സഫ്വാൻ (24), ചെറുവത്തൂർ പയ്യങ്കിയിലെ ആയിഷ മൻസിലിൽ എ.സി.അബ്‌ദുൾ ഖാദർ (29), തൃക്കരിപ്പൂർ വൾവക്കാട് സ്വദേശി ടി. പി.മുഹമ്മദ് അഫ്‌സൽ (25) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ് പി.പി.ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ ഹൊസ്‌ദുർഗ് എസ്.ഐ.കെ പി .സതീശനും സംഘവും അറസ്റ്റ് ചെയ്‌തത്. കാസർകോട് ജില്ല പൊലീസ് മേധാവി ഡോക്‌ടർ വൈഭവ് സക്സേന ഐ.പി.എസിന്‍റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസര്‍കോടിന്‍റെ ഭാഗമായിട്ടായിരുന്നു അന്വേഷണം.
ലോഡ്‌ജ് മുറി കേന്ദ്രീകരിച്ച് ലഹരി വ്യാപാരം; മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു, മൂന്ന് യുവാക്കൾ അറസ്റ്റിൽ - ഇന്നത്തെ പ്രധാന വാര്‍ത്ത
കാസർകോട് ജില്ല പൊലീസ് മേധാവി ഡോക്‌ടർ വൈഭവ് സക്സേന ഐ. പി. എസിന്‍റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസര്‍കോടിന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍
ലോഡ്‌ജ് മുറികേന്ദ്രീകരിച്ച് ലഹരി വ്യാപാരം; മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു, മൂന്ന് യുവാക്കൾ അറസ്റ്റിൽ
സ്റ്റേഷൻ പരിധിയിലെ ലോഡ്‌ജുകൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് കുന്നുമ്മലിലെ ലോഡ്‌ജിൽ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്. പ്രതികളിൽ നിന്ന് 3.900 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന് വില്‍പന നടത്താൻ ഉപയോഗിച്ച കെ.എൽ. 60. എം 139 നമ്പർ ബുള്ളറ്റും പൊലീസ് സംഘത്തിന് ലഭിച്ചു. റെയ്‌ഡിൽ എഎസ്ഐ അബുബക്കർ കല്ലായി, പൊലീസ് ഉദ്യോഗസ്ഥരായ നികേഷ്, അജയൻ എന്നിവരും ഉണ്ടായിരുന്നു.