ആലപ്പുഴ:നാല് ലക്ഷം രൂപയുടെ സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട എം.ഡി.എം.എയുമായി ഏഴ് യുവാക്കൾ പിടിയിലായി. കായംകുളം കൃഷ്ണപുരം സ്വദേശി സജിൻ എബ്രഹാം, മുതുകുളം സ്വദേശികളായ പ്രണവ്, രഘുരാമൻ, അക്ഷയ് കുട്ടൻ, പള്ളിപ്പാട് സ്വദേശി അർജുൻ, ഏവൂർ സ്വദേശി ശ്രാവൺ, ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സച്ചിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പിടികൂടിയത് 52 ഗ്രാം എം.ഡി.എം.എ
ഇവരുടെ പക്കൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന 52 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതരസംസ്ഥാനങ്ങളിൽ നിന്നും എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയവ എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ജെയ്ദേവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ആർ ബിനുകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഹരിപ്പാട് സി.ഐ ബിജു വി നായർ, എസ്.ഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിൽ കാറിൽ കൊണ്ട് വന്ന മയക്കുമരുന്ന് കണ്ടെത്തിയത്.
വില്‍പ്പന റിസോർട്ടില്‍ മുറിയെടുത്ത ശേഷം