കാസർകോട്:ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജയിൽ മോചിതനായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ മണ്ഡലത്തിൽ സജീവമാകുന്നു. മൂന്ന് മാസത്തെ ജയിൽ വാസത്തിന് ശേഷം മഞ്ചേശ്വരത്ത് എത്തിയ കമറുദ്ദീൻ സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർത്തിയത്. സിവിൽ കേസായിരുന്നിട്ടും തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കമറുദ്ദീൻ ആരോപിച്ചു. തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാരിൻ്റെ ലക്ഷ്യമെന്നും നിങ്ങളെ മാത്രമാണ് അവർക്ക് ആവശ്യമെന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിരുന്നുവെന്നും എംസി കമറുദ്ദീൻ പറഞ്ഞു.
തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം: എംസി കമറുദ്ദീൻ
നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും അതൊന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല
തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം: എംസി കമറുദ്ദീൻ
കേസിലെ മുഖ്യ പ്രതി ടികെ പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന്
ആയിട്ടില്ല. ഒരാളെ പിടിക്കാൻ കേരള പൊലീസ് വിചാരിച്ചാൽ കഴിയില്ലേ എന്നും അത്രക്ക് ദുർബലമാണോ പിണറായി പൊലീസ് എന്നും അദ്ദേഹം ചോദിച്ചു. നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും അതൊന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മഞ്ചേശ്വരത്ത് ആരു നിന്നാലും ഭൂരിപക്ഷം വർധിപ്പിക്കുമെന്നും, രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും കമറുദ്ദീൻ വ്യക്തമാക്കി.
Last Updated : Feb 12, 2021, 3:22 PM IST