കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന എം.സി കമറുദീൻ എം.എൽ.എയ്‌ക്ക് ആറു കേസുകളിൽ കൂടി ജാമ്യം ലഭിച്ചു. ഹൊസ്‌ദുർഗ് കോടതിയിൽ നിന്നാണ് കമറുദീന് ബുധനാഴ്‌ച ജാമ്യം ലഭിച്ചത്.
എം.സി കമറുദീൻ എം.എൽ.എയ്‌ക്ക് ആറു കേസുകളിൽ കൂടി ജാമ്യം
തുടർ നടപടികൾ പൂർത്തിയാക്കി എം.സി കമറുദീൻ എം.എൽ.എ രണ്ടു ദിവസത്തിനകം പുറത്തിറങ്ങും.
തുടർ നടപടികൾ പൂർത്തിയാക്കി എംഎല്‍എ രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. കേസുമായി ബന്ധപ്പെട്ട് മൂന്ന് മാസമാണ് കമറുദീൻ ജയിൽ വാസം അനുഭവിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് കമറുദ്ദീൻ ഉള്ളത്. നേരത്തെ ഒരു കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ വിവിധ കോടതികളിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശിച്ച ജാമ്യ വ്യവസ്ഥകൾ തന്നെയാണ് കീഴ്‌ക്കോടതികളും മുന്നോട്ട് വച്ചിരിക്കുന്നത്.
ഇത് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പയ്യന്നൂർ, ചന്ദേര, ഹൊസ്‌ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ എം.എൽ.എയ്‌ക്ക് പ്രവേശിക്കാൻ സാധിക്കില്ല.