കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കാസര്‍കോട് ജില്ലാനേതൃത്വം നിര്‍ജീവമായിരുന്നുവെന്ന് എംസി കമറുദ്ദീന്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം യുഡിഎഫ് ജില്ല കണ്‍വീനര്‍ സജീവമായി ഇടപെട്ടിട്ടില്ല. പ്രധാനപ്പെട്ട മണ്ഡലമായ മഞ്ചേശ്വരത്ത് പോലും പാളിച്ചകളുണ്ടായി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ മഞ്ചേശ്വരത്ത് കൊണ്ടുവരാനാകാത്തത് പോരായ്മയാണെന്നും കമറുദ്ദീന്‍ വിമര്‍ശിച്ചു.
കാസര്‍കോട്ടെ യുഡിഎഫ് നേതൃത്വം നിര്‍ജീവം : എംസി കമറുദ്ദീന്‍ - kerala election news
തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം യുഡിഎഫ് ജില്ല കണ്‍വീനര്‍ സജീവമായിരുന്നില്ല. പ്രധാനപ്പെട്ട മണ്ഡലമായ മഞ്ചേശ്വരത്ത് പോലും പാളിച്ചകളുണ്ടായി.
![കാസര്‍കോട്ടെ യുഡിഎഫ് നേതൃത്വം നിര്‍ജീവം : എംസി കമറുദ്ദീന്‍ എംസി കമറുദ്ദീന്‍ എംഎല്‍എ കാസര്‍കോട് യുഡിഎഫ് വാര്‍ത്ത കാസര്‍കോട് തെരഞ്ഞെടുപ്പ് വാര്‍ത്ത മഞ്ചേശ്വരം വാര്‍ത്ത mc kamaruddin mla kasargod election news assembly election news kerala election news നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11316813-thumbnail-3x2-kamaruddin.jpg)
കാസര്‍കോട്ടെ യുഡിഎഫ് നേതൃത്വത്തിനെതിരെ എംസി കമറുദ്ദീന്‍ എംഎല്‍എ
കാസര്‍കോട്ടെ യുഡിഎഫ് നേതൃത്വം നിര്‍ജീവം : എംസി കമറുദ്ദീന്‍
മഞ്ചേശ്വരത്ത് സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ വോട്ട് ബിജെപിക്ക് പോയെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആരോപണം ശരിയാണെന്ന് എംസി കമറുദ്ദീന്‍ പറഞ്ഞു. പക്ഷെ അതൊന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തെ ബാധിക്കില്ല. തീരദേശ മേഖലയില്‍ എല്ലാത്തവണത്തെയും പോലെ യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും കമറുദ്ദീന്‍ അവകാശപ്പെട്ടു.
Last Updated : Apr 7, 2021, 7:17 PM IST