കാസർകോട്: റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകൻ മരിച്ചു. മാതൃഭൂമി സബ് എഡിറ്റർ കെ.രജിത്ത് (42) ആണ് മരിച്ചത്. നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്‌ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകൻ മരിച്ചു - kerala journalist death
മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്ററാണ് മരിച്ച രജിത്ത്. ഞായറാഴ്‌ച രാത്രി നീലേശ്വരത്ത് പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകൻ മരിച്ചു
നാട്ടുകാർ ഉടൻ സഹകരണ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽനിന്ന് സാധനം വാങ്ങാൻ ഇറങ്ങിയതായിരുന്നു. 2016 മുതൽ മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ സബ് എഡിറ്ററാണ്.
നേരത്തേ മാതൃഭൂമി കോഴിക്കോട് ഡെസ്‌കിലും പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരം കുഞ്ഞാലിൽ കീഴിലെ അധ്യാപക ദമ്പതിമാരായ കെ.കുഞ്ഞിരാമന്‍റെയും വി.വി.രമയുടെയും മകനാണ്. സന്ധ്യ ഭാര്യയും അമേയ, അനേയ എന്നിവർ മക്കളുമാണ്.