കാസർകോട്: മഞ്ചേശ്വരത്ത് ഉപജില്ല ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് മുപ്പത് വിദ്യാർഥികൾക്കും അധ്യാപികയ്‌ക്കും പരിക്കേറ്റു. ബേക്കൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിക്കിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളെയും അധ്യാപികയേയും മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഉപജില്ല ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണു; 30 കുട്ടികൾക്കും അധ്യാപികയ്‌ക്കും പരിക്ക് - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത
മഞ്ചേശ്വരത്ത് ഉപജില്ല ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടു കുട്ടികളെയും അധ്യാപികയേയും മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.
മഞ്ചേശ്വരത്ത് ഉപജില്ലാ ശാസ്ത്രമേളക്കിടെ പന്തൽ തകർന്ന് വീണു; 30 കുട്ടികൾക്കും ഒരു അധ്യാപികയ്‌ക്കും പരുക്ക്
ഇന്ന് (21.10.2022) ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. ഇന്ന് ശാസ്‌ത്രമേള സമാപിക്കാനിരിക്കെയാണ് അപകടം നടന്നത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് സ്‌കൂളിൽ ഉണ്ടായിരുന്നത്.
അപകടത്തിന് കാരണം പന്തലിന്‍റെ നിർമാണത്തിലെ അപാകതയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുട്ടികൾ പലരും പന്തലിന് പുറത്തായതിനാല്‍ അപകടം ഒഴിവായെന്നും രക്ഷിതാക്കൾ പറയുന്നു.
Last Updated : Oct 21, 2022, 4:54 PM IST