കാസർകോട്: മഞ്ചേശ്വരം ഉദ്യോവരയില്‍ വീട് കുത്തി തുറന്ന് കവർച്ച. 34 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വിദേശത്ത് ജോലി ചെയ്യുന്ന മഞ്ചേശ്വരം ഉദ്യാവരയില്‍ പത്താംമൈല്‍ സ്വദേശി നവീൻ ചന്ദ്രയുടെ വീട്ടിലാണ് മോഷണം നടന്നത്.
മഞ്ചേശ്വരത്ത് വീട് കുത്തി തുറന്ന് കവർച്ച; 34 പവൻ സ്വർണം കവർന്നു - മഞ്ചേശ്വരത്ത് 34 പവൻ സ്വർണം കവർന്നു
വിദേശത്ത് ജോലി ചെയ്യുന്ന മഞ്ചേശ്വരം ഉദ്യാവരയില്‍ പത്താംമൈല്‍ സ്വദേശി നവീൻ ചന്ദ്രയുടെ വീട്ടിലാണ് മോഷണം നടന്നത്.
മഞ്ചേശ്വരത്ത് വീട് കുത്തി തുറന്ന് കവർച്ച; 34 പവൻ സ്വർണാഭരണം കവർന്നു
മാല, വള എന്നിവ ഉൾപ്പെടെ 34 പവന്‍റെ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. നവീൻ ചന്ദ്രയുടെ ഭാര്യ മമതയും രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. കഴിഞ്ഞ കുറച്ച് ദിവസമായി സമീപത്തുള്ള കുടുംബ വീട്ടിലായിരുന്നു ഇവരുടെ താമസം. രാവിലെയോടെയാണ് വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തിയത്. മമതയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേശ്വരം എസ്.ഐ വിഷ്‌ണു പ്രസാദിനാണ് അന്വേഷണ ചുമതല.