കാസര്‍കോട്:പരസ്യപ്രചാരണം കഴിഞ്ഞെങ്കിലും മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥികള്‍ ജയമുറപ്പിക്കാനുള്ള അവസാന ഓട്ടത്തിലായിരുന്നു. വീടുകള്‍ കേന്ദ്രീകരിച്ചും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബൂത്തിലെത്തും മുമ്പ് പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കാനാണ് മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും അവസാനവട്ട ശ്രമം.
അവസാന നിമിഷം വോട്ടുറപ്പിച്ച് സ്ഥാനാര്‍ഥികള്‍; മഞ്ചേശ്വരത്ത് പോരാട്ടം കനക്കും - കേരള ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
വീടുകള്‍ കേന്ദ്രീകരിച്ചും ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചും മുന്നണികള്‍ നിശബ്‌ദ പ്രചാരണം തുടരുകയാണ്. ബൂത്തിലെത്തും മുമ്പ് പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടുറപ്പിക്കാനാണ് മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും അവസാനവട്ട ശ്രമം.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ വോട്ടഭ്യർഥന നടത്തിയത്. ക്രിസ്‌ത്യന്‍ ദേവാലയങ്ങളിൽ നിന്നും പ്രാര്‍ഥന കഴിഞ്ഞെത്തുന്നവരെയെല്ലാം ഖമറുദ്ദീന്‍ നേരില്‍ കണ്ടു. 2006 ആവർത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ശങ്കർ റൈ. വോട്ടർമാരെ നേരിൽക്കണ്ട് ശങ്കർ റൈ മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്തി. വോട്ടുകൾ ചോർന്നു പോകില്ലെന്നും ഭാഷാന്യൂനപക്ഷങ്ങളുടെ പിന്തുണ ഉറപ്പാക്കാനായെന്നും എൻ.ഡി.എ സ്ഥാനാർഥി രവീശ തന്ത്രി കുണ്ടാർ പറഞ്ഞു. പ്രധാന നേതാക്കളെയെല്ലാം നേരിൽക്കണ്ട് സ്ഥാനാർഥി വോട്ടഭ്യർഥന നടത്തി. മൂന്ന് മുന്നണികളും ബലാബലമായി ഗോദയിലിറങ്ങിയപ്പോൾ ത്രികോണമത്സരത്തിന്‍റെ എല്ലാ ആവേശവും മണ്ഡലത്തിൽ പ്രകടമാണ്.