കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ സ്‌ത്രീയെ ജാമ്യം നല്‍കി വിട്ടയച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്ത നബീസ അതേ പേരുള്ള മറ്റൊരു സ്‌ത്രീയുടെ പേരിൽ ബൂത്തിലെത്തുകയായിരുന്നു. വൊർക്കാടി പഞ്ചായത്തിലെ ബാക്രബയൽ പാത്തൂരിലെ 42ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് ശ്രമമുണ്ടായത്. എന്നാല്‍ ഇത്തവണ വോട്ടർ പട്ടികയിൽ പേരില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് നബീസയും കുടുംബവും പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ; യുവതിക്ക് ജാമ്യം - kasargod
വോട്ടർ പട്ടികയിൽ പേരില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് നബീസയും കുടുംബവും പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ; യുവതിക്ക് ജാമ്യം
പോളിംഗ് ബൂത്തിന് പുറത്ത് നിന്ന് ലഭിച്ച സ്ലിപ്പുമായാണ് സ്ഥിരമായി വോട്ട് ചെയ്യാറുള്ള ബൂത്തിൽ ഇത്തവണയും വോട്ട് ചെയ്യാനെത്തിയത്. ആൾമാറാട്ട കുറ്റം ചുമത്തിയ നബീസയെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
Last Updated : Oct 21, 2019, 10:56 PM IST