കേരളം

kerala

ETV Bharat / state

Manjeshwaram Police Attack Arrest| മഞ്ചേശ്വരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ

Manjeshwaram Police Attack മഞ്ചേശ്വരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പൊലീസിൽ കീഴടങ്ങി. അഫ്‌സൽ, നൂറലി, സത്താർ എന്നിവരാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്

Manjeshwaram case 3 more people arressted  Manjeshwaram Youth And Police Attack  manjeshwaram  manjeshwaram police  kasargod  പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ  നേതാവ്‌ അബ്‌ദു റഹ്മാനെ അറസ്റ്റ് ചെയ്‌തിരുന്നു  5 പേർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു  പൊലീസിനെ അഞ്ചംഗ സംഘം അറസ്റ്റിൽ  സെപ്‌റ്റംബർ 3നു പുലർച്ചെ ആയിരുന്നു സംഭവം
manjeshwaram-youth-and-police-attack-3-more-people-are-arrested

By ETV Bharat Kerala Team

Published : Sep 15, 2023, 4:01 PM IST

കാസർകോട് : മഞ്ചേശ്വരത്ത് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. പ്രതികൾ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. (Manjeshwaram Youth And Police Attack)

ഉപ്പള ഹിദായത്ത് നഗറിൽ സെപ്റ്റംബർ മൂന്നിന് രാത്രികാല പരിശോധനക്കിടെയാണ്‌ പൊലീസുകാർക്ക് നേരെ അക്രമം ഉണ്ടായത്. സംശയസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. കേസിൽ ജില്ല പഞ്ചായത്ത് അംഗവും മുസ്ലീം ലീഗ് (muslim league) നേതാവുമായ അബ്‌ദു റഹ്മാനെ (Abdhu Rahman) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി ഊർജിതമായ അന്വേഷണം നടത്തുന്നതിനിടെയാണ് മൂന്ന് പേർ കൂടി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അഫ്‌സൽ (Afsal), നൂറലി (Noorali), സത്താർ (Sathar) എന്നിവരാണ് പ്രതികൾ.

ഇതിൽ നൂറലി കൊലക്കേസ് പ്രതിയാണ്. കേസിൽ ഉപ്പള സ്വദേശി റഷീദിനെ (Rashid) കൂടി കണ്ടെത്താനുണ്ട്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. മഞ്ചേശ്വരം എസ്‌ഐ അനൂപിനുൾപ്പെടെയുള്ളവർക്ക്‌ (SI Anoop) ആക്രമണത്തിൽ പരുക്കേറ്റിരുന്നു. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. പരുക്കേറ്റ പൊലീസുകാരുടെ നില ഗുരുതരമല്ല.

കേസിനെ പ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസ്‌ പുറത്തു വിട്ടിട്ടില്ല. വിദേശത്തേക്ക് കടന്നു എന്നു പറയപ്പെടുന്ന ഉപ്പള സ്വദേശി റഷീദിനെ എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ചും മാധ്യമങ്ങൾക്കു പൊലീസ്‌ ധാരണ നൽകിയിട്ടില്ല. ഇയാളെ ഉടനെ കണ്ടെത്താനാകുമെന്നാണ്‌ പൊലീസിന്‍റെ പ്രതീഷ. പൊലീസ്‌ ഇതുവരെ എന്തൊക്കെ ചാർജുകളാണ്‌ ഇവർക്കു മേൽ ചാർജ്‌ ചെയ്‌തിട്ടുള്ളതെന്നും പുറത്തു വിട്ടിട്ടില്ല.

ALSO READ:Youths Arrested For Attack Against Policeman പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയെയും കൂട്ടാളികളെയും സിനിമ സ്റ്റൈലില്‍ പിടികൂടി പൊലീസ്

Attack against cherpu police : പൊലീസുകാരനെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ നന്ദിക്കരയില്‍ വച്ച് പൊലീസ് വാഹനങ്ങള്‍ റോഡിന് കുറുകെയിട്ട് സിനിമ സ്റ്റൈലില്‍ ആണ് പിടികൂടിയത്.

ABOUT THE AUTHOR

...view details