കേരളം

kerala

ETV Bharat / state

Manjeshwaram Election Corruption Case: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി, ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

K Surendran appeared in court: വിടുതൽ ഹർജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് നിർദേശത്തെ തുടർന്നാണ് കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായത്

manjeswar k surendran court  Manjeshwaram Election Corruption Case  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്  K Surendran appeared in court  കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി  Election Corruption Case  ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ
K Surendran appeared in court in the Manjeshwaram election corruption case

By ETV Bharat Kerala Team

Published : Oct 25, 2023, 12:23 PM IST

Updated : Oct 25, 2023, 1:07 PM IST

കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ (Manjeswaram Election Bribery Case) ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായി (K Surendran appeared in court). നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചതിനെ തുടർന്നാണ് സുരേന്ദ്രൻ അടക്കമുള്ള ആറ് പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരായത്. വിടുതൽ ഹർജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.

പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പിന്നാലെ വിടുതൽ ഹർജിക്ക് മറുപടിയായി പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി വിശദമായ വാദം കേട്ടതിന് ശേഷം തീരുമാനം എടുക്കും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ് (Bahujan Samaj Party candidate K Sundara). സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശന്‍റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.

കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വാദം. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ (K Surendran and five other BJP leaders In Manjeswaram Election Bribery Case).

ജില്ല ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌. കോടതി നിർദേശപ്രകാരം ബദിയഡുക്ക പൊലീസാണ്‌ കേസെടുത്തത്‌. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. എസ്‌സി–എസ്‌ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ല വകുപ്പ് അടക്കം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

സുന്ദരയ്ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്ന് ആരോപിക്കുന്ന പണത്തിൽ ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതായി നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കിട്ടിയ പണം ചെലവായി എന്നായിരുന്നു സുന്ദര ആദ്യം നൽകിയ മൊഴി. എന്നാൽ പത്രിക പിൻവലിക്കാനായി സുന്ദരയ്‌ക്ക് ബിജെപി പ്രവർത്തകർ നൽകിയെന്ന് ആരോപിക്കുന്ന രണ്ടര ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

സുഹൃത്തിന്‍റെ കൈവശം ഏൽപ്പിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. തുടർന്ന് ബാങ്ക് വിവരങ്ങളും രേഖകളും അന്വേഷണ സംഘം ശേഖരിച്ചു. ബാക്കി വരുന്ന ഒന്നരലക്ഷം രൂപ കടം വീട്ടുന്നതിനും മറ്റുമായി ചെലവാക്കിയെന്നാണ് സുന്ദര അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

Last Updated : Oct 25, 2023, 1:07 PM IST

ABOUT THE AUTHOR

...view details