കാസർകോട് :മദ്യലഹരിയിലുണ്ടായ കയ്യാങ്കളിയിൽ നിലത്ത് തലയിടിച്ച് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു (Kasargod man death). കാസർകോട് കേളുഗുഡെയിലാണ് സംഭവം. കേളുഗുഡെ സ്വദേശി സദാനന്ദ (60) ആണ് മരിച്ചത്.
അയൽവാസിയായ സൂരജിനെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു (Man died in a conflict between neighbor). മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് രാത്രി 10.30നാണ് സംഭവം നടന്നത്.
വീടിന് മുന്നിൽ വച്ച് സൂരജ് സദാനന്ദയെ കൈകൊണ്ട് പിടിച്ച് തള്ളുകയായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തലയ്ക്ക് പരിക്കേറ്റ സദാനന്ദയെ ഉടൻ തന്നെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെയാണ് (സെപ്റ്റംബർ 29) മരണം സംഭവിച്ചത്.
ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയായിരുന്നു. തർക്കത്തിനിടയിൽ സൂരജ് സദാനന്ദയെ പിടിച്ച് തള്ളിയെന്നാണ് പൊലീസ് പറയുന്നത്. പെയിന്റിങ് തൊഴിലാളിയാണ് സദാനന്ദ. സൂരജിനെ ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടർന്നാണ് അക്രമം കാട്ടിയതെന്നും പൊലീസ് പറഞ്ഞു.
Also read:Parents Paid Supari To Kill Son: മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവം; മകനെ വാടക കൊലയാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയ ദമ്പതികള്‍ പിടിയില്‍
തർക്കത്തിനൊടുവിൽ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി: ആലുവയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് (സെപ്റ്റംബർ 28) 48കാരനെ സഹോദരൻ കൊലപ്പെടുത്തിയത്. (Man Kills Brother In Aluva). ആലുവ എടയപ്പുറം സ്വദേശി പോൾസൺ ആണ് കൊല്ലപ്പെട്ടത്. അനുജൻ തോമസ് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. (Aluva Murder).
സെപ്റ്റംബർ 28ന് രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുചക്ര വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന തോമസിന്റെ ബൈക്ക് പോൾസൺ അടിച്ച് തകർത്തുവെന്ന് തോമസ് പൊലീസിൽ പരാതിപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. (Man shoots brother over bike parking dispute). ഇവർ രണ്ട് പേർക്ക് പുറമെ പ്രയമായ അച്ഛൻ മാത്രമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. നാളുകളായി വൃദ്ധ സദനത്തിൽ കഴിഞ്ഞിരുന്ന ഇയാൾ കുറച്ച് നാൾ മുമ്പാണ് വീട്ടിലേക്ക് തിരികെയെത്തിയത്. ഒരു വീടിനെ രണ്ടായി വേർതിരിച്ചായിരുന്നു സഹോദരങ്ങൾ കഴിഞ്ഞിരുന്നത്. അയൽവാസികളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം പ്രതി തോമസ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. ഹൈക്കോടതി ജീവനക്കാരനാണ് തോമസ്.
Also read:Man Kills Brother In Aluva: തർക്കം മൂത്ത് എയർഗൺ കൊണ്ട് സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി, സംഭവം ആലുവയില്‍