കാസർകോട്: യുവഡോക്‌ടറെ അജ്ഞാത സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. കല്ലംകൈ സ്വദേശി ഷാബിൽ നാസറിനെയാണ് മൂന്നംഗ സംഘം വീടിനകത്ത് വച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കി.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കല്ലംകൈ സിപിസിആർഐ ഗസ്റ്റ് ഹൗസിനോട് ചേർന്ന് ദേശീയപാതയ്ക്കരികിലാണ് യുവാവിന്‍റെ വീട്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കുടുംബസമേതം വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു ആക്രമണം.