മലപ്പുറം:15 ലക്ഷം രൂപയിൽ അധികം വിലവരുന്ന നിരോധിത മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശി അൻസാർ(30) എന്നയാളാണ് തിരൂർ പൊലീസിന്‍റെ പിടിയിലായത്.
15 ലക്ഷത്തിലധികം രൂപ വരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശിയായ അൻസാര്‍ മലപ്പുറം അരിക്കാട് വച്ചാണ് പിടിയിലാവുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു മോട്ടോർ സൈക്കിളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് ഇയാളുടെ വാഹനം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് 15 ലക്ഷത്തിലധികം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ, എംഡിഎംഎ (MDMA) എന്നിവ പൊലീസ് കണ്ടെടുത്തത്.