കാസര്‍കോട് കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചയാള്‍ അറസ്‌റ്റില്‍ - കാസര്‍കോട് വാര്‍ത്തകള്‍
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച കാസര്‍കോട് സ്വദേശിയാണ് അറസ്‌റ്റിലായത്.
![കാസര്‍കോട് കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചയാള്‍ അറസ്‌റ്റില്‍ Covid Man arrested for violating covid guidelines kasargod covid latest news kasargod corona latest news corona latest news കൊറോണ വാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തകള്‍ കേരള പൊലീസ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6486213-thumbnail-3x2-arrest.jpg)
കാസര്‍കോട് കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചയാള്‍ അറസ്‌റ്റില്‍
കാസര്‍കോട്: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചയാളെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട് ഏരിയാല്‍ സ്വദേശിയുടെ അടുത്ത സുഹൃത്താണ് അറസ്‌റ്റിലായത്. സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാലാണ് നടപടി. അറസ്‌റ്റ് ചെയ്‌തയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.