കാസർകോട് : ആദൂരിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് (29) ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വയറുവേദന മൂലം കഴിഞ്ഞ ദിവസം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് ഡോക്‌ടറുടെ പരിശോധനയിലാണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് മനസിലായത്.
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ - Kasargod Adhur pocso case
നീരോളിപ്പാറ സ്വദേശി മധുവിനെയാണ് (29) ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
തുടർന്ന് ഡോക്‌ടർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതർ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞ് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ