കാസർകോട് :വിദ്യാർഥിയെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മരക്കാപ്പു കടപ്പുറം സ്വദേശി ശ്യാം മോഹൻ (32) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് തീരദേശത്തുള്ള സ്‌കൂളിലെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെയാണ് ഇയാൾ നിർബന്ധിച്ചു കഞ്ചാവ് ബീഡി വലിപ്പിച്ചത്.
വിദ്യാർഥിയെ നിർബന്ധിച്ച് കഞ്ചാവ് ബീഡി വലിപ്പിച്ച സംഭവം: ഒരാൾ അറസ്‌റ്റിൽ - cannabis beedi
നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ശ്യം മോഹനെയാണ് വിദ്യാർഥിയെ കഞ്ചാവ് ബീഡി വലിപ്പിച്ച സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
വിദ്യാർഥിയെ കഞ്ചാവ് ബീഡി വലിപ്പിച്ച സംഭവം
ഹൈസ്‌കൂൾ കുട്ടികൾക്ക് കഞ്ചാവ് നൽകി ലഹരിക്കടിമയാക്കുന്ന പ്രതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ശ്യാമിന് മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസിലും എക്‌സൈസിലുമായി എട്ടു കേസുകൾ ഉണ്ട്. ഹോസ്‌ദുർഗ് എസ്‌എച്ച്‌ഒ കെ.പി. ഷൈനാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌ത് ജയിലിലാക്കി.