കാസർകോട്: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെയും, കലക്‌ടർമാരെയും ഫോണിലൂടെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത പ്രവാസി യുവാവ് കാസർകോട് പിടിയിൽ. തൃശൂർ മരതാകോട് സ്വദേശി ഹബീബ് റഹ്മാനെയാണ് കാസർകോട് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സൗദിയിൽ ജോലി ചെയ്‌തു വരുന്നതിനിടെ മറ്റുള്ളവരുടെ ഫോൺ നമ്പർ ഹാക്ക് ചെയ്‌തായിരുന്നു ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥർക്കും, കലക്‌ടർമാർക്കും ഫോണിലൂടെ അസഭ്യം: പ്രവാസി യുവാവ് പിടിയിൽ - പ്രവാസി യുവാവ് കാസർകോട് വച്ച് പിടിയിൽ
സൗദിയിൽ ജോലി ചെയ്‌തു വരുന്നതിനിടെ മറ്റുള്ളവരുടെ ഫോൺ നമ്പർ ഹാക്ക് ചെയ്‌തായിരുന്നു ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥരെയും, കളക്‌ടർമാരെയും ഫോണിലൂടെ അസഭ്യം പറഞ്ഞു: പ്രവാസി യുവാവ് പിടിയിൽ
കാസർകോട് ജില്ല പൊലീസ് മേധാവിയേയും സമാന രീതിയിൽ പ്രതി ശല്യം ചെയ്‌തിരുന്നു. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.