കേരളം

kerala

ETV Bharat / state

കാസർകോടൻ പശ്ചാത്തലത്തിൽ വാരിക്കൂട്ടിയ പുരസ്‌കാരങ്ങൾ; മലയാള സിനിമയുടെ രാശിയായി ബേക്കൽ കോട്ടയും തുളുനാടും

1979ൽ അരവിന്ദൻ സംവിധാനം ചെയ്‌ത കുമ്മാട്ടിയിലൂടെ മലയാള സിനിമയുടെ ഭാഗമായ കാസർകോട് ഇന്ന് മലയാള സിനിമ ചിത്രീകരണത്തിൽ നിന്നും ഒഴിച്ചുകൂടാനാകാത്ത ലൊക്കേഷനായി മാറിയിരിക്കുകയാണ്.

kasarkod flim location  ന്നാ താൻ കേസ് കൊട്  Nna than Case Kod  രേഖ  കാസർകോട്  Kasaragod  തൊണ്ടിമുതലും ദൃക്‌സാക്ഷിയും  തിങ്കളാഴ്‌ച നിശ്ചയം  മണിരത്നം  Malayalam movies which filmed in Kasaragod  കാസർകോടിൽ ചിത്രീകരിച്ച സിനിമകൾ
Malayalam movies which filmed in Kasaragod

By

Published : Jul 22, 2023, 2:15 PM IST

കാസർകോട് : സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ 'ന്നാ താൻ കേസ് കൊട്' എന്ന ജനപ്രിയ സിനിമയ്‌ക്കൊപ്പം ജനപ്രിയ നാടായിരിക്കുകയാണ് കാസർകോട്. അടുത്തിടെ ഇറങ്ങിയ മലയാള സിനിമയിൽ കാസർകോടൻ പശ്ചാത്തലം ഇല്ലാത്തത് അപൂർവമാണ്. 'ന്നാ താൻ കേസ് കൊട്' സിനിമ ചിത്രീകരിച്ചത് കാസർകോട് ആണെങ്കിൽ മികച്ച നടിയെ സമ്മാനിച്ച രേഖ എന്ന ചിത്രത്തിന്‍റെ പ്രമേയം കാസർകോടൻ ഗ്രാമങ്ങളാണ്.

മികച്ച നടിയെ സമ്മാനിച്ച രേഖ

ഇങ്ങനെ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന കാസർകോട് ചലച്ചിത്ര പുരസ്‌കാരത്തിലും തിളങ്ങി. ദൃശ്യ ഭംഗി മാത്രമല്ല ഒരുപിടി പുതുമുഖതാരങ്ങളെയും മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട് ഈ നാട്. മികച്ച സ്വഭാവ നാടനായി തെരെഞ്ഞെടുത്ത പി പി കുഞ്ഞികൃഷ്‌ണൻ കാസർകോടുകാരനാണ്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തിങ്കളാഴ്‌ച നിശ്ചയം, മദനോത്സവം എന്നിവ കാസർകോടിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയതാണ്. കേരളത്തിൽ നിന്നും ഛത്തീസ്‌ഗഡിലേക്ക് ഇലക്ഷൻ ഡ്യൂട്ടിക്കു പോകുന്ന ഒരു സംഘം പൊലീസുകാരുടെ കഥ പറ‍ഞ്ഞ 'ഉണ്ട'യ്ക്ക് ലൊക്കേഷനായതും കാസർകോട് ജില്ലയിലെ വനാന്തര ഭാഗങ്ങളായിരുന്നു.

തിങ്കളാഴ്‌ച നിശ്ചയം

ഒരു കാലത്ത് വരിക്കാശേരി മനയും ആലപ്പുഴയും തെങ്കാശിയും വാഗമണ്ണും പൊള്ളാച്ചിയുമൊക്കെയാണ് സിനിമയുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷനുകളായിരുന്നതെങ്കില്‍ ഇപ്പോൾ നീലേശ്വരവും ചീമേനിയും അടക്കം കാസർകോടിന്‍റെ മുക്കും മൂലയും ലൊക്കേഷനുകളായി മാറി. 1979ൽ അരവിന്ദൻ സംവിധാനം ചെയ്‌ത കുമ്മാട്ടിയാണ് കാസർകോട് ചിത്രീകരിച്ച ആദ്യ ചിത്രങ്ങളിലൊന്ന്.

സമീപകാലത്ത് കാസർകോട്, കണ്ണൂർ ജില്ലകളിലായി ഷൂട്ടിങ് പൂർത്തീകരിച്ച നിരവധി ചിത്രങ്ങളാണ് ബോക്‌സോഫിസിൽ വൻ വിജയം നേടിയത്. ബോംബെ എന്ന സിനിമയും ഉയിരേ.. എന്ന ഗാനവും കാസർകോടിനെ ദേശീയ തലത്തിൽ എത്തിച്ചു. 1995 ലാണ് സിനിമ പുറത്തിറങ്ങിയത്. ഒരു തീവണ്ടി യാത്രയിലാണ് ജാലകത്തിലൂടെ സംവിധായകൻ മണിരത്നം ബേക്കൽ കോട്ട കാണുന്നത്. പിന്നീട് തേടിച്ചെന്നു കണ്ടപ്പോൾ തന്നെ തീരുമാനിച്ചു ഉയിരേ.. ഗാനം ഇവിടെ ചിത്രീകരിക്കാം എന്ന്. അങ്ങനെ ബേക്കൽ കോട്ടയും കാസർകോടും ഹിറ്റായി.

ബോംബെ

പിന്നീട് ബേക്കൽ കോട്ടയുടെ സൗന്ദര്യം മായാനദിയിലൂടെ ആഷിഖ് അബു മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു. ഇതിനു മുമ്പ് പേരിന് മാത്രമായിരുന്നു സിനിമാക്കാർ കാസർകോട് എത്തിയിരുന്നത്. 2000-ൽ മധുരനൊമ്പരക്കാറ്റുമായി സംവിധായകൻ‍ കമലും 2006 ൽ ഷാജൂൺ കാര്യാലിന്‍റെ വടക്കുംനാഥനു വേണ്ടിയും വീണ്ടും മലയാള സിനിമ കേരളത്തിന്‍റെ വടക്കേ ദേശത്തേക്കെത്തി. രണ്ടു സിനിമകളും പ്രേക്ഷകർ ഏറ്റെടുത്തു.

മായാനദി

ALSO READ :Kerala State Film Awards | അവാർഡുകൾ വാരിക്കൂട്ടി 'ന്നാ താൻ കേസ് കൊട്'; ഉത്സവാന്തരീക്ഷത്തില്‍ മഹാദേവഗ്രാമം

മധുരനൊമ്പരക്കാറ്റിൽ വരണ്ട ഭൂമി പശ്ചാത്തലമായപ്പോൾ‌ കാഞ്ഞങ്ങാടിന്‍റെ പച്ചപ്പും ഇനിയും നഷ്‌ടപ്പെടാത്ത തറവാട് ഭൂമിയുടെ തനിമയും വടക്കുംനാഥനിൽ തെളിഞ്ഞുനിന്നു. കാസർകോട് പശ്ചാത്തലമായുള്ള നിരവധി സിനിമകളാണ് ഇനി ചിത്രീകരണം കഴിഞ്ഞു പുറത്തിറങ്ങാൻ ഉള്ളത്. ഒപ്പം നിരവധി സിനിമകളുടെ ചിത്രീകരണവും നടക്കുന്നുണ്ട്. ടൊവിനോ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, അർജുൻ അശോകൻ എന്നിവരുടെ ചിത്രങ്ങളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. വിജേഷ് പാണത്തൂർ, സുധീഷ് ഗോപിനാഥ് എന്നീ കാസർകോട്ടെ പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.

ABOUT THE AUTHOR

...view details