കാസർകോട്:കാഞ്ഞങ്ങാട് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് പൊലീസ് കസറ്റഡിയില്‍. ബാര സ്വദേശി ദേവികയാണ് (24) കൊല്ലപ്പെട്ടത്. സുഹൃത്ത് ബോവിക്കാനം സ്വദേശിയായ സതീഷിനെയാണ് (36) പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാഞ്ഞങ്ങാട് യുവതിയെ കുത്തികൊലപ്പെടുത്തി; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍: അന്വേഷണം - Makeup artist murder case
കാഞ്ഞങ്ങാട് ലോഡ്‌ജ് മുറിയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ആണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍.
കൊല്ലപ്പെട്ട ബാര സ്വദേശി ദേവിക (24)
നഗര മധ്യത്തിലെ സ്വകാര്യ ഹോട്ടലില്‍ വൈകിട്ടാണ് സംഭവം. യുവാവിനൊപ്പം ഒന്നിച്ച് കഴിയാന്‍ യുവതി വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. രണ്ട് പേരും വിവാഹിതരാണ്. നേരത്തെ ഇരുവരും അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഹോസ്‌ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത സുഹൃത്ത് സതീഷിനെ ചോദ്യം ചെയ്‌ത് വരികയാണ്.