കേരളം

kerala

ETV Bharat / state

ചമയങ്ങളില്‍ വിസ്‌മയം തീര്‍ത്ത് മേക്കപ്പ് കലാകാരന്മാര്‍ - behind the scenes

രണ്ട് മണിക്കൂർ മുതൽ നാലു മണിക്കൂർ വരെയാണ് കലോത്‌സവ മേക്കപ്പിനെടുക്കുന്ന സമയം

കലോല്‍സവം  കാസര്‍കോട്  മേക്കപ്പ് കലാകാരന്മാര്‍  behind the scenes  state school kalotsav
ചമയങ്ങളില്‍ വിസ്‌മയം തീര്‍ത്ത് മേക്കപ്പ് കലാകാരന്മാര്‍

By

Published : Nov 29, 2019, 2:24 AM IST

Updated : Nov 29, 2019, 3:35 AM IST

കാസര്‍കോട്: കലോത്സവങ്ങളിലെ പ്രധാന ആകര്‍ഷണമാണ് നൃത്തനൃത്ത്യങ്ങൾ. ഈ മത്സരത്തിനെത്തുന്ന മത്സരാര്‍ഥികളുടെ സൗന്ദര്യം എല്ലാവരേയും വിസ്‌മയിപ്പിക്കാറുമുണ്ട്. യഥാര്‍ത്ഥത്തില്‍ മണിക്കൂറുകളുടെ മേക്കപ്പിന് ശേഷമാണ് ഓരോ മത്സരാര്‍ത്ഥിയും സ്റ്റേജിൽ എത്തുന്നത്. അതുകൊണ്ടുതന്നെ കലോല്‍സവ വേദികളിലെ നിറസാന്നിധ്യമാണ് മേക്കപ്പ് കലാകാരന്മാര്‍.

ചമയങ്ങളില്‍ വിസ്‌മയം തീര്‍ത്ത് മേക്കപ്പ് കലാകാരന്മാര്‍

രണ്ട് മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ സമയമെയെടുത്താണ് ഓരോ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മേക്കപ്പ് ചെയ്യുന്നത്. മുഖത്ത് ചായം തേക്കുക, മുടി കെട്ടുക, കൺപീലി എഴുതുക തുടങ്ങിയവയ്ക്ക് മണിക്കൂറുകളാണ് ആവശ്യമായി വരുന്നത്. മത്സരത്തിന്‍റെ അത്രയും തന്നെ പ്രാധാന്യം മേക്കപ്പിനും ഉള്ളതിനാല്‍ വളരെ ശ്രദ്ധയോടെയാണ് മേക്കപ്പ് കലാകാരന്മാര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്.

Last Updated : Nov 29, 2019, 3:35 AM IST

ABOUT THE AUTHOR

...view details