കാസർകോട്:"അവന്‍റെ കൈയിൽ നിന്ന് ഭാഗ്യത്തിനാണ് ഭാര്യ രക്ഷപ്പെട്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ടു. ശ്രീധരന്‍റെ കുഞ്ഞിനെ കൊല്ലുമെന്നാണ് ഭീഷണി"- മടിക്കൈ കാഞ്ഞിരപൊയിലിൽ കള്ളന്‍റെ ആക്രമണത്തിന് ഇരയായ വിജിതയുടെ ഭർത്താവ് അനിലിന്‍റെ വാക്കുകളാണ്.
ദിവസങ്ങളായി മടിക്കൈ ഗ്രാമം ഉറങ്ങിയിട്ടില്ല. കള്ളൻ അശോകൻ എന്ന സൈക്കോ അശോകനെ പിടികൂടാനുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും. അഞ്ചുദിവസമായിട്ടും കള്ളൻ അശോകനെ കണ്ടെത്താൻ പൊലീസിനായില്ല. ദിവസങ്ങൾക്ക് മുൻപ് വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചതോടെയാണ് നാട്ടുകാർ കൂടുതൽ ഭീതിയിലായത്.
ഭർത്താവിനോടുള്ള പക ആക്രമണത്തിന് കാരണം
വിജിതയെ ആക്രമിച്ചതിനുകാരണം മോഷണം മാത്രമായിരുന്നില്ല. ഭർത്താവിനോടുള്ള പകയും ഇതിനുപിന്നിലുണ്ട്. കുറച്ച് ദിവസം മുമ്പ് അനിലും സുഹൃത്ത് ശ്രീധരനും മറ്റുരണ്ടുപേരും കൂടി കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകനെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. അശോകന്‍റെ സുഹൃത്തായ മഞ്ജുനാഥൻ അന്ന് പിടിയിലായെങ്കിലും അശോകൻ ഓടി രക്ഷപ്പെട്ടു.
ഇതിൽ പ്രകോപിതനായ അശോകൻ അനിലിനെയും ശ്രീധരനെയും ആക്രമിക്കുന്നതിന് പകരം അവരുടെ കുടുംബത്തെ ആക്രമിക്കാനാണ് പദ്ധതി ഇട്ടത്. ഇതിന്‍റെ ഭാഗമായാണ് വിജിതയെ ആക്രമിച്ചത്.
വിജിതയെ പുറകിൽ നിന്നും തലയ്ക്ക് അടിച്ചുവീഴ്‌ത്തി. പിന്നീട് കേബിൾ വയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് വലിച്ചുകൊണ്ടുപോയി. വലിയ കല്ലെടുത്ത് തലയിൽ ഇടാൻ ശ്രമിക്കുന്നതിനിടെ വിജിത അശോകന്‍റെ കാലിൽ വീണുകരഞ്ഞു. ഇതോടെ മനസ് മാറിയ അശോകൻ ആഭരണവുമായി കടന്നുകളയുകയായിരുന്നു.
താമസം കാട്ടിനുള്ളിൽ