കേരളം

kerala

ETV Bharat / state

കള്ളനെ പിടിക്കാൻ 'കള്ളൻ അശോകൻ' വാട്‌സ്ആപ്പ് ഗ്രൂപ്പ്‌; അശോകനെ തെരഞ്ഞ് ഹോസ്‌ദുർഗ് പൊലീസ്

മടിക്കൈ ഗ്രാമത്തിലെ കള്ളനായ അശോകനെ പിടികൂടാനാണ് പൊലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയത്. നിലവിൽ 251 അംഗങ്ങൾ ഗ്രൂപ്പിൽ ഉണ്ട്.

MADIKAI THIEF ASOKAN  KALLAN ASOKAN  MADIKAI THIEF ASOKAN WHATS APP GROUP  കള്ളനെ പിടിക്കാൻ കള്ളന്‍റെ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ്‌  കള്ളൻ അശോകൻ  കള്ളൻ അശോകനെ തെരഞ്ഞ് പൊലീസ്  ഹോസ്‌ദുർഗ് പൊലീസ്
കള്ളനെ പിടിക്കാൻ കള്ളന്‍റെ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ്‌; അശേകനെ തെരഞ്ഞ് ഹോസ്‌ദുർഗ് പൊലീസ്

By

Published : Mar 17, 2022, 5:29 PM IST

കാസർകോട്: കള്ളനെ പിടിക്കാൻ കള്ളന്‍റെ തന്നെ പേരിൽ വാട്‌സ്‌ആപ് ഗ്രൂപ്പ് ഉണ്ടാക്കി പൊലീസ്. മടിക്കൈ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തിയ അശോകന്‍റെ ഫോട്ടോ വെച്ചാണ് 'കള്ളൻ അശോകൻ' എന്ന പേരിൽ പൊലീസിന്‍റെ ചരിത്രത്തിൽ ആദ്യമായി ഹോസ്‌ദുർഗ് പൊലീസ് വാട്‌സ്‌ആപ് ഗ്രൂപ്പ്‌ ഉണ്ടാക്കിയത്.

കള്ളനെ പിടിക്കാൻ കള്ളന്‍റെ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പ്‌; അശേകനെ തെരഞ്ഞ് ഹോസ്‌ദുർഗ് പൊലീസ്

വിജിത എന്ന വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിൽ കഴിഞ്ഞ പത്തു ദിവസമായി കള്ളൻ അശോകനെ പൊലീസും നാട്ടുകാരും കാട്ടിൽ തെരഞ്ഞു വരികയാണെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് പൊലീസ് വാട്‌സ്‌ആപ് ഗ്രൂപ്പ്‌ ഉണ്ടാക്കി നാട്ടുകാരെ അടക്കം ചേർത്തത്. കള്ളനെ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്നാണ് നിർദേശം. നിലവിൽ 251 അംഗങ്ങൾ ഗ്രൂപ്പിൽ ഉണ്ട്.

മടിക്കൈ ഗ്രാമ പഞ്ചായത്തിന്‍റെ അതിര്‍ത്തി ദേശമായ കറുകവളപ്പ് ഗ്രാമത്തിലെ കാട്ടില്‍ അശോകൻ ഉണ്ടാകുമെന്ന നിഗമനത്തിൽ അവിടെ തെരച്ചില്‍ ആരംഭിച്ചിരുന്നു. പിന്നാലെ അശോകനെത്തേടി ഡ്രോണ്‍ അടക്കം പൊലീസ് പറത്തിയിരുന്നു. മാംസ സംസ്‌കരണ ഫാക്ടറിക്ക് 400 ഏക്കര്‍ റവന്യു ഭൂമി മാറ്റി വെച്ച സ്ഥലമാണിത്.

കുറച്ചു നാൾ മുൻപ് കാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അശോകന്‍റെ കൂട്ടുപ്രതിയായ ബന്തടുക്ക സ്വദേശി മഞ്ജുനാഥനെ നാട്ടുകാർ പിടികൂടിയിരുന്നു. അന്ന് മഞ്ചുനാഥന്‍റെ കൂടെയുണ്ടായിരുന്ന അശോകന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ നാട്ടുകാരിൽ ചിലരോട് അശോകന് പകയായി. ഇതും വിജിതയെ ആക്രമിക്കാനുള്ള കാരണമായി പറയുന്നു.

ALSO READ:യുവതിയെ തലയ്ക്കടിച്ചുവീഴ്‌ത്തി മോഷണം, തുടര്‍ന്ന് കാട്ടിലൊളിച്ചു, ഡ്രോണുകൾക്കും കണ്ടെത്താനായില്ല ; ഭീതിവിതച്ച് സൈക്കോ അശോകൻ

അശോകന്‍റെ മൊബൈൽ സിഗ്നൽ പരിശോധിച്ചാണ് ഇപ്പോഴത്തെ തെരച്ചിൽ. കാടിനു സമീപത്തെ കോളനിയിൽ കണ്ടുവെന്ന വിവരത്തെ തുടർന്ന് അവിടെയും പരിശോധന നടത്തിയിരുന്നു. രാവും പകലുമില്ലാതെ പൊലീസിന്‍റെ വിവിധ സംഘങ്ങളും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തിവരുകയാണ്.

ABOUT THE AUTHOR

...view details