കേരളം

kerala

ETV Bharat / state

യുഎപിഎ നിയമഭേദഗതി; കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന് എം എം ഹസ്സൻ - uapa bill

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന വ്യവസ്ഥ നരേന്ദ്രമോദിയേയും അമിത്ഷായേയും പോലുള്ളവര്‍ ദുരുപയോഗം ചെയ്യുമെന്ന് എം എം ഹസ്സന്‍.

യു എ പി എ രാജ്യസഭയിൽ കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന് എം എം ഹസ്സൻ

By

Published : Aug 4, 2019, 5:35 PM IST

കാസര്‍കോട്: യുഎപിഎ നിയമഭേദഗതി ബില്ലിനെ രാജ്യസഭയിൽ കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എം എം ഹസ്സൻ പറഞ്ഞു. ഇക്കാര്യം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന വ്യവസ്ഥ നരേന്ദ്രമോദിയേയും അമിത്ഷായേയും പോലുള്ളവര്‍ ദുരുപയോഗം ചെയ്യുമെന്നും തന്‍റെ നിലപാട് കോൺഗ്രസിൽ പലർക്കുമുണ്ടെന്നും ഹസ്സൻ പറഞ്ഞു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തള്ളിയത് ഷുഹൈബിന്‍റെ കുടുംബത്തോട് ഹൈക്കോടതി കാണിച്ച നീതി നിഷേധമാണെന്ന് എം എം ഹസ്സന്‍ ആരോപിച്ചു.

യു എ പി എ രാജ്യസഭയിൽ കോൺഗ്രസ് എതിർക്കാതിരുന്നത് ശരിയായില്ലെന്ന് എം എം ഹസ്സൻ

ABOUT THE AUTHOR

...view details