കാസർകോട്:ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ പത്തരയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നും കണ്ണൂരിലേക്ക് മാറ്റിയത്. കാഞ്ഞങ്ങാട് കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് കണ്ണൂരിലേക്ക് മാറ്റിയത്.
എം.സി ഖമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കാഞ്ഞങ്ങാട് കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് കണ്ണൂരിലേക്ക് മാറ്റിയത്.
എം.സി ഖമറുദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
അതിനിടെ കൂടുതൽ കേസുകളിൽ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഖമറുദീനെ കണ്ണൂരിൽ നിന്നുള്ള ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും ജയിലിൽ ചോദ്യം ചെയ്യാൻ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.