കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ്: അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്താനൊരുങ്ങി പൊലീസ് - checking in district borders

കുഡക്, ദക്ഷിണ കന്നട, കാസര്‍കോട് ജില്ലകളിലെ പൊലീസ് യൂണിറ്റിന്‍റെ സംയുക്താഭിമുഖ്യത്തിലാണ് പരിശോധന

ജില്ലയുടെ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്താനൊരുങ്ങി പൊലീസ്  കാസർകോഡ് അതിർത്തികളിൽ പരിശോധന  local body election: checking in district borders  checking in district borders  checking in kasargode borders
തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയുടെ അതിര്‍ത്തികളില്‍ സംയുക്ത പരിശോധന നടത്താനൊരുങ്ങി പൊലീസ്

By

Published : Dec 10, 2020, 12:56 PM IST

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്കുളള 17 അതിര്‍ത്തി പോയിന്‍റുകളില്‍ പരിശോധന നടത്താനൊരുങ്ങി പൊലീസ്. ഡിസംബര്‍ 12 ന് വൈകുന്നേരം ആറ് മണി മുതല്‍ ഡിസംബര്‍ 14 ന് വൈകുന്നേരം ആറു മണി വരെ പരിശോധന നടത്താനാണ് തീരുമാനം.

കുഡക്, ദക്ഷിണ കന്നട, കാസര്‍കോട് എന്നീ മൂന്ന് ജില്ലകളിലെയും പൊലീസ് യൂണിറ്റിന്‍റെ സംയുക്താഭിമുഖ്യത്തിലായിരിക്കും പരിശോധന നടക്കുക. മൂന്ന് ജില്ലകളിലെയും കലക്‌ടര്‍മാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും യോഗത്തിലാണ് തീരുമാനം. മനുഷ്യക്കടത്ത്, പണം കടത്തല്‍, ലഹരി വസ്‌തുക്കളുടെ കടത്ത് എന്നിവ തടയുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന.

ജില്ലാ കലക്‌ടര്‍ ഡോ. ഡി.സജിത് ബാബു അധ്യക്ഷത വഹിച്ച വീഡിയോ കോണ്‍ഫന്‍സ് വഴി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ, ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്രന്‍, എസ്.പി. ബി.എം ലക്ഷ്‌മി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details