കാസര്‍കോട്:ആധാറും റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമില്ല. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എന്താണെന്ന് പോലും അറിയില്ല. ഇത് കാസർകോട് ജില്ലയിലെ ചൊയ്യംകോടിലെ തേർ. തൊണ്ണൂറ് വയസായ തേറിന്‍റെ ഓര്‍മ ശക്തിയും കേള്‍വി ശക്തിയുമെല്ലാം വാര്‍ധക്യം കവര്‍ന്നു. എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞ് വീഴാറായ കൂരയില്‍ ഒരു കട്ടിലും ഒരു കസേരയും മാത്രം.
ഔദ്യോഗിക രേഖകള്‍ ഒന്നുമില്ല; വൈദ്യുതിയും ശുചിമുറിയുമില്ലാത്ത ഒറ്റമുറിയില്‍ താമസം; 30 വര്‍ഷമായി ദുരിത ജീവിതം പേറി 90കാരന്‍ - Kasaragod news updates
വാര്‍ധക്യത്തില്‍ ദുരിത ജീവിതം പേറി ഒറ്റമുറിക്കുള്ളില്‍ ചൊയ്യംകോട് സ്വദേശി. ആധാര്‍, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്ല. നാലുമക്കളുണ്ടെങ്കിലും ആരും അന്വേഷിച്ചെത്താറില്ല.
നാല് മക്കളുണ്ട്. എന്നാല്‍ തന്നെ കുറിച്ച് അന്വേഷിക്കാന്‍ പോലും ആരും ഇതുവഴി വരാറില്ലെന്നും അടുത്ത് താമസിക്കുന്ന മകളാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നതെന്നും തേര്‍ പറഞ്ഞു. വീട്ടിലേക്ക് എത്തിപ്പെടാൻ വഴി സൗകര്യങ്ങളില്ല. വീട്ടില്‍ നിന്ന് 500 മീറ്ററോളം കുത്തനെ താഴേക്ക് ഇറങ്ങി വേണം റോഡിലെത്താന്‍. കാലിന് അമിതമായ വേദനയാണ് അതുകൊണ്ട് എണീറ്റ് നില്‍ക്കാൻ പോലുമാകില്ല. പിന്നെയല്ലേ പുറത്തേക്ക് പോകാൻ... ആരും തിരിഞ്ഞു നോക്കാത്തതിലല്ല, ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവു പോലും ഇല്ലെന്നതിലാണ് ഈ വൃദ്ധന്‍റെ വേദന. ഇങ്ങനെയും ചില മനുഷ്യരുണ്ടിവിടെ...