കേരളം

kerala

ETV Bharat / state

കാസർകോട് പരപ്പയിൽ പുലിയിറങ്ങിയതായി ആശങ്ക ; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

By

Published : Feb 3, 2022, 9:12 PM IST

leopard in Kasargod Parappa  Forest Department with vigilance order due to presence of leopard parappa  കാസർകോട് പരപ്പ പുലി  കാസർകോട് പരപ്പയിൽ പുലിയിറങ്ങിയതായി ആശങ്ക  പുലിയിറങ്ങിയതായി സംശയം വനംവകുപ്പ് ജാഗ്രതാ നിർദേശം
കാസർകോട് പരപ്പയിൽ പുലിയിറങ്ങിയതായി ആശങ്ക; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

കാസർകോട് :പരപ്പ പഞ്ചിക്കലിൽ പുലിയുടെ സാന്നിധ്യം. കർണാടകയിൽ നിന്നെത്തിയ തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പുലിയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. പുലിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

കാസർകോട് പരപ്പയിൽ പുലിയിറങ്ങിയതായി ആശങ്ക; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

ALSO READ:നായ്‌ക്കളോട് വീണ്ടും കൊടും ക്രൂരത; ചത്ത നായയെ ജീവനുള്ള നായയുടെ ദേഹത്ത് കെട്ടിവിട്ടു

മേഖലയിൽ ഇതിനുമുമ്പ് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ കണ്ടത് പുലിയെ തന്നെയാണെന്ന് തൊഴിലാളികൾ ഉറപ്പിച്ച് പറയുന്നു. ഇതിനെ തുടർന്ന് കാൽപ്പാടുകള്‍ അടക്കം ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഇവിടെ താമസിക്കുന്ന പ്രദേശവാസികളും ഭീതിയിലാണ്.

ABOUT THE AUTHOR

...view details