കാസർകോട്: രണ്ടര ഏക്കർ ഭൂമി പതിച്ച് കിട്ടാൻ അഞ്ചര പതിറ്റാണ്ടുകാലം നടത്തിയ നിയമ പോരാട്ടത്തിന് പരിസമാപ്തി. കാസർകോട് വില്ലേജിലെ 2.55 ഏക്കർ 'കുംകി ഭൂമി' പതിച്ച് കിട്ടാൻ അരനൂറ്റാണ്ട് മുമ്പ് കൈവശക്കാരൻ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. ഹർജിക്കാരിയായ കാസർകോട്ടെ വീട്ടമ്മക്ക് ഒരു മാസത്തിനകം ഭൂമി പതിച്ച് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
55 വർഷത്തെ നിയപോരാട്ടത്തിന് സമാപ്‌തി: ഭൂമി പതിച്ച് നൽകാൻ ഹൈക്കോടതി ഉത്തരവ് - 'കുംകി ഭൂമി
ഹർജിക്കാരിയായ കാസർകോട്ടെ വീട്ടമ്മക്ക് ഒരു മാസത്തിനകം ഭൂമി പതിച്ച് നൽകണമെന്ന് ഹൈക്കോടതി.
മുമ്പ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന ദക്ഷിണ കനറ ജില്ലയിലുൾപ്പെട്ട കാസർകോട് വില്ലേജിലെ ഭൂമിയാണ് 'കുംകി ഭൂമി'. സ്വകാര്യ ഭൂമിയോട് ചേർന്ന് 100 വാരക്കുള്ളില്‍ വരുന്നതും സർക്കാരിന്‍റെ കണക്കിൽ പെടാത്തതുമായ പാഴ് ഭൂമിയിൽ സമീപഭൂമിയുടെ ഉടമക്ക് 'കുംകി' അവകാശമുണ്ട്. 'കുംകി' അവകാശം ഉന്നയിച്ച് ഭൂമി പതിച്ചു കിട്ടാൻ 1964 ജൂൺ എട്ടിന് അപേക്ഷ നൽകിയ കാസർകോട് അണങ്കൂർ സ്വദേശി കെ കണ്ണന്‍റെ ഭാര്യ കെ ബി രോഹിണിയുടെ ഹർജിയിലാണ് അഞ്ചര പതിറ്റാണ്ടിന് ഇപ്പുറം ഹൈക്കോടതി വിധിയുണ്ടായത്. 92 വയസായ രോഹിണി ഇപ്പോൾ കിടപ്പിലാണ്. 1958 മുതൽ കൈവശമുള്ള 'കുംകി' ഭൂമി പതിച്ച് കിട്ടാനുള്ള കണ്ണന്‍റെ അർഹത നിരസിക്കാനാവില്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ വിലയിരുത്തല്‍.