കാസർകോട് : പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച കേസിൽ പൊലീസിന് തിരിച്ചടി. മരിച്ച ഫർഹാസിന്‍റെ മാതാവ് നൽകിയ ഹർജിയിൽ കാസർകോട് അഡിഷണൽ മുന്‍സിഫ് കോടതി നേരിട്ട് അന്വേഷണം നടത്തും (Kumbla Car chasing death case court will investigate). കേസിൽ മാതാവിന്‍റെ മൊഴി കോടതി രേഖപ്പെടുത്തി (Kumbla Car chasing death case court verdict).
ഓഗസ്റ്റ് 25നാണ് അംഗഡിമൊഗർ ഗവ.ഹയർ സെക്കന്‍ററി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസിന്‍റെ മരണത്തിന് ഇടയാക്കിയ സംഭവം ഉണ്ടായത് (Kumbla Car Chasing Death Case). കേസിൽ ജില്ല ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ ആരോപണ വിധേയരായ പൊലീസുകാർക്ക് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നായിരുന്നു കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ജില്ല പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.
ഇതോടെയാണ് ഫർഹാസിന്‍റെ കുടുംബം കോടതിയെ സമീപിച്ചത്. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് എടുക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി ആറിന് ദൃക്‌സാക്ഷികളോട് ഹാജരാകാൻ കോടതി നിർദേശം നൽകി.
തുടർ അന്വേഷണം കോടതി നേരിട്ടായിരിക്കും നടത്തുക. പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളാണ് ഫർഹാസിന്‍റെ കുടുംബം കോടതിയിൽ സമർപ്പിച്ചത്. അംഗഡിമൊഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓഗസ്റ്റ് 25 നാണ് അപകടം നടന്നത്. ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥികൾ കാറിൽ കറങ്ങുന്നതിനിടെയായിരുന്നു സംഭവം.
Read More: Plus Two Students Car Met Accident : ഓണാഘോഷത്തിനിടെ പ്ലസ്‌ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, ഒരാൾക്ക് ഗുരുതര പരിക്ക്