കേരളം

kerala

ETV Bharat / state

കുഡ്‌ലു ബാങ്ക്‌ കവർച്ച; കൊള്ളയടിച്ച സ്വർണം ബാങ്കിൽ തിരിച്ചെത്തി

പൊലീസ്‌ കണ്ടെടുത്ത സ്വര്‍ണം വിചാരണ തീരുന്നതിന് മുന്‍പ് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ്‌ പ്രകാരമാണ് ബാങ്കില്‍ തിരിച്ചെത്തിയത്. ഉടമകള്‍ക്ക് സ്വര്‍ണം ഉടന്‍ കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

kudlu bank robbery case  bank robbery case  robbery case  kudlu co operative bank robbery case  co operative bank  kasargod robbery case  high court order on kudlu bank robbery case  കുഡ്‌ലു ബാങ്ക് കവര്‍ച്ച  കുഡ്‌ലു ബാങ്ക്‌ കവർച്ച  സ്വര്‍ണം കൊള്ളയടിച്ചു  ബാങ്ക് കൊള്ളയടിച്ചു
കുഡ്‌ലു ബാങ്ക്‌ കവർച്ച; കൊള്ളയടിച്ച സ്വർണം ബാങ്കിൽ തിരിച്ചെത്തി

By

Published : Nov 12, 2021, 5:38 PM IST

കാസർകോട് : കുഡ്‌ലു സർവീസ് സഹകരണ ബാങ്കിൽ നിന്നും കൊള്ളയടിക്കപ്പെട്ട സ്വർണം തിരികെ ബാങ്കിലെത്തി. ഹൈക്കോടതിയുടെ അപൂര്‍വ ഉത്തരവ്‌ പ്രകാരമാണ് നടപടി. കേസിന്‍റെ വിചാരണ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. വിചാരണ തീരുന്നതിന് മുന്‍പാണ് തൊണ്ടി മുതല്‍ വിട്ടുകൊടുത്തതെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്.

2015 സെപ്‌റ്റംബര്‍ ഏഴിനാണ് 17.689 കിലോ പണയ സ്വര്‍ണവും 12.50 ലക്ഷം രൂപയും കൊള്ളയടിക്കപ്പെടുന്നത്‌. ബാങ്ക്‌ ജീവനക്കാരെ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കൊള്ള. ഇതിൽ 15.86 കിലോ സ്വർണവും 12.15 ലക്ഷം രൂപയും രണ്ടാഴ്‌ചക്കുള്ളിൽ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളും പിടിയിലായി.

Also Read: മഹാനായ നേതാവ്; വിവാദങ്ങൾക്കിടെ ജി.സുധാകരനെ പുകഴ്ത്തി എച്ച് സലാം എം.എൽ.എ

ഇടപാടുകാരായ 445 ഉടമകള്‍ക്ക് ഈ സ്വര്‍ണം ഉടന്‍ കൈമാറുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ആഭരണങ്ങളുടെ ഫോട്ടോയും വിഡിയോയും സിഡിയിലാക്കി വെച്ചതിന്‌ ശേഷമാണ് കോടതി സ്വർണം വിട്ടുകൊടുത്തത്. ബോണ്ടും ബാങ്കിൽ നിന്നും വാങ്ങിയിട്ടുണ്ട്.

കണ്ടു കിട്ടാത്ത പണയ സ്വർണാഭരങ്ങളുടെ ഉടമകൾക്ക് ഇൻഷുറൻസ് തുകയിൽ നിന്നും പണം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details