കാസർകോട്: മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകൾ ആരംഭിച്ചുകാസർകോട് മംഗളൂരു റൂട്ടിലാണ് സർവീസ് പുനഃരാരംഭിച്ചത്. കർണാടക കോർപറേഷൻ ബസുകളും സർവീസുകൾ ആരംഭിച്ചു. കർണാടക-കേരള ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ 19 ബസുകൾ വീതമാണ് സർവീസ് നടത്തുന്നത്. ലോക്ക് ഡൗണോടുകൂടി ബ്രേക്കിട്ട അന്തർസംസ്ഥാന സർവീസുകളാണ് അതിർത്തി കടന്നുള്ള ഓട്ടം തുടങ്ങിയത്. നേരത്തെ മൂന്ന് മിനുറ്റിന്‍റെ ഇടവേളയിൽ ആയിരുന്നു സർവീസ്. നിലവിലെ സാഹചര്യത്തിൽ ഏഴ് മിനിറ്റ് വ്യത്യാസത്തിലാണ് ബസുകൾ പുറപ്പെടുന്നത്. വരുമാനം പഴയപടിയായിവില്ലെങ്കിലും പൊതുജനങ്ങളുടെ തുടർച്ചയായ ആവശ്യങ്ങൾ പരിഗണിച്ചാണ് ബസ് സർവീസ് പുനഃരാരംഭിച്ചത്.
കെഎസ്ആർടിസിയുടെ കർണാടക-കേരള അന്തർസംസ്ഥാന സർവീസുകൾ പുനഃരാരംഭിച്ചു - കാസർകോട് വാർത്തകൾ
കാസർകോട് മംഗളൂരു റൂട്ടിലാണ് സർവീസ് പുനഃരാരംഭിച്ചത്. കർണാടക-കേരള ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ 19 ബസുകൾ വീതമാണ് സർവീസ് നടത്തുന്നത്.
കാസർകോട് നിന്നുളള കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകൾ ആരംഭിച്ചു
ആശുപത്രി ആവശ്യങ്ങൾക്കടക്കം മംഗളൂരുവിനെ ആശ്രയിക്കുന്ന വലിയ വിഭാഗം ആളുകൾക്ക് ഇത് ഉപകാരപ്പെടും. ലോക്ക് ഡൗൺ ഇളവുകൾക്ക് പിന്നാലെ തലപ്പാടി അതിർത്തിവരെ ബസുകൾ ഓടിയിരുന്നു. അവിടെ ഇറങ്ങി 100 മീറ്റർ നടന്ന് അതിർത്തി കടന്ന ശേഷം മറ്റൊരു ബസ് പിടിച്ചു യാത്ര തുടരേണ്ട ഗതികേടായിരുന്നു ഇതുവരെ യാത്രക്കാർക്ക്. എന്നാൽ കാസർകോട് നിന്നും പുത്തൂർ, സുല്യ അന്തർസംസ്ഥാന റൂട്ടുകളിൽ ഇനിയും സർവീസുകൾ പുനഃരാരംഭിചിട്ടില്ല.