കാസര്‍കോട്: കര്‍ണാടകയിലെ പുത്തൂരില്‍ കേരള ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കാസര്‍കോട് നിന്നും രാവിലെ സര്‍വീസ് നടത്തിയ ബസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പൂത്തൂര്‍ ഊര്‍മജലില്‍ വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞത്. തുടര്‍ന്ന് അക്രമി സംഘം രക്ഷപ്പെട്ടു. കല്ലേറില്‍ ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ചില്ല് തുളഞ്ഞ് കയറി കേരള ആര്‍ടിസി ഡ്രൈവര്‍ സുരേഷ് കുമാറിന് പരിക്കേറ്റു. തുടര്‍ന്ന് കര്‍ണാടക വിട്‌ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നിര്‍ദേശ പ്രകാരം കേരള ബസുകള്‍ അതിര്‍ത്തിയായ അടുക്കസ്ഥലയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക് - ബസുകള്‍ക്ക് നേരെ കല്ലേറ്
പൊലീസിന്‍റെ നിര്‍ദേശപ്രകാരം കേരള ബസുകള്‍ കര്‍ണാടക അതിര്‍ത്തിയായ അടുക്കസ്ഥല വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.
കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്ക്
ഇതിനിടെ കര്‍ണാടക ആര്‍ടിസിയുടെ ബസിന് നേരെയും പുത്തൂരില്‍ കല്ലേറുണ്ടായി. പൊലീസെത്തി ബസുകള്‍ സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മഞ്ചനടുക്കത്ത് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ച സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസ് എടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് സൂചന.
Last Updated : Jun 25, 2019, 6:40 PM IST