കാസർകോട് : വ്യാജ ആധാരം ഹാജരാക്കി തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ (KSFE Fake Document Youth Congress Leader). യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഇസ്‌മയിൽ ചിത്താരിയാണ് അറസ്റ്റിലായത്. വ്യാജ ആധാരം ഉപയോഗിച്ച് കെഎസ്എഫ്ഇ ചിട്ടിയിലാണ് തട്ടിപ്പ് നടത്തിയത് (Youth Congress Leader Arrested for fraud with fake documents).
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു. കെഎസ്എഫ്ഇ മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി 70 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ശാഖ മാനേജര്‍ കെ ദിവ്യയുടെ പരാതിയിലാണ് ഇസ്‌മയിലിനെ അറസ്റ്റ് ചെയ്‌തത് (Youth Congress Leader laundered money from KSFE).
ഇസ്‌മയിലും സ്ത്രീകളടങ്ങിയ എട്ട് അംഗ സംഘവും 2019 ഒക്ടോബര്‍ 30ന് മാലക്കല്ല് ശാഖയില്‍ വ്യാജ ആധാരങ്ങള്‍ ഹാജരാക്കി വിവിധ ചിട്ടികളില്‍ നിന്നായി 70 ലക്ഷത്തോളം രൂപ എടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തില്‍ ഹാജരാക്കിയത് വ്യാജ രേഖകളാണെന്ന് ബോധ്യപ്പെടുകയായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും പൊലീസില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
നേരത്തെ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി പരാതി ഉയര്‍ന്നിരുന്നു. ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടറായി മരുമകള്‍ക്ക് നിയമനം നല്‍കാമെന്ന് പറഞ്ഞ് പത്തനംതിട്ടയിലെ മുന്‍ സിഐടിയു ജില്ല ഓഫിസ് സെക്രട്ടറിയായ അഖില്‍ സജീവും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും ചേര്‍ന്ന് പല തവണയായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു മലപ്പുറം സ്വദേശിയായ ഹരിദാസന്‍ കുമ്മാളിയുടെ പരാതി.
അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്നും പണം വാങ്ങിയിട്ടില്ലെന്നും തന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അറിയിച്ചുവെന്ന വാദവുമായി ആരോഗ്യ മന്ത്രി രംഗത്തു വരികയുണ്ടായി. എന്നാല്‍ ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റി നിര്‍ത്താനോ സംഭവത്തെ കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്താനോ മന്ത്രി തയാറായില്ല. മാത്രമല്ല, പരാതിക്കാരനെതിരെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പരാതിയില്‍ കേസെടുക്കാനും നീക്കം നടത്തി.
മനപൂര്‍വമായ വഞ്ചന കുറ്റം ചുമത്തിയാണ് പരാതിക്കാരനും അഖില്‍ സജീവിനുമെതിരെ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തത്. മന്ത്രിയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Also Read :Bribe For Appointment Of Medical Officer : നിയമന കോഴക്കേസ് : അഖിൽ സജീവിനെയും ലെനിനെയും പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാന്‍ പൊലീസ്