കേരളം

kerala

ETV Bharat / state

കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക് - ഹൈബി ഈഡൻ

'അടച്ചുറപ്പുള്ളൊരു വീട്' - ഇതായിരുന്നു കൃപേഷിന്‍റെ സ്വപ്നം. ആ ആഗ്രഹം സാധിച്ചു കൊടുത്തത് ഹൈബി ഈഡന്‍ എംഎല്‍എ

കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക്

By

Published : Apr 19, 2019, 2:39 PM IST

Updated : Apr 19, 2019, 3:56 PM IST

കാസര്‍കോട്:കാസര്‍കോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ ഭവനത്തിന്‍റെ പാല് കാച്ചല്‍ ചടങ്ങ് നടന്നു. ഹൈബി ഈഡൻ എംഎല്‍എയുടെ തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ചത്. കൃപേഷ് മരിച്ച് 50 ദിവസത്തിനുള്ളിലാണ് വീട് പൂര്‍ത്തിയായത്. കൃപേഷിന്‍റെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്.

കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക്

മൂന്ന് കിടപ്പുമുറി, അടുക്കള, സെന്‍ട്രല്‍ ഹാള്‍, ഡൈനിങ് ഹാള്‍ ഉള്‍പ്പെടെ 1100 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഓലക്കുടിലിന് മുന്നിലായി കൃപേഷിന്‍റെ അച്ഛന്‍റെ പേരില്‍ പട്ടയം കിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ വീടിനോട്ചേര്‍ന്ന് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കി. തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വച്ച് താക്കോല്‍ദാന ചടങ്ങിന് ഹൈബി ഈഡൻ കുടുംബസമേതം എത്തി. വി ഡി സതീശൻ എംഎൽഎയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു.

Last Updated : Apr 19, 2019, 3:56 PM IST

ABOUT THE AUTHOR

...view details