കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ലെന്നാണ് കൃഷ്ണൻ പറയുന്നത്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. അടിപിടി പ്രശ്നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം നേതാക്കളോ ഫോണിൽ പോലും വിളിച്ച് ആശ്വസിപ്പിക്കാത്തതിൽ വലിയ മനോവിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: ഗൂഢാലോചനയുണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്‍റെ പിതാവ് - സിബിഐ
നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.
കൃപേഷിന്‍റെ പിതാവ്
കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരനെ ഇന്നലെ തെളിവെടുപ്പിനായി കല്ല്യോട്ടെത്തിച്ചിരുന്നു. കൃപേഷിനെ വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയിരുന്നു. കഞ്ചാവ് ലഹരിയിലാണ് കൃത്യം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 24 മണിക്കൂറിലധികം പ്രതികളെ കസ്റ്റഡിയില്‍ വച്ചിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തത്പൊലീസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.