കാസര്‍കോട് ക്വാറന്‍റൈനിലായിരുന്ന രണ്ടുപേര്‍ക്ക് കൊവിഡ് 19 - Quarantine news kasargod
ഇരുവരും കഴിഞ്ഞ 15ന് മുംബൈയില്‍ നിന്നും നാട്ടിലെത്തി അധികൃതര്‍ ഒരുക്കിയ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു
![കാസര്‍കോട് ക്വാറന്‍റൈനിലായിരുന്ന രണ്ടുപേര്‍ക്ക് കൊവിഡ് 19 Kovid 19 for two at Quarantine ക്വാറന്‍റൈനിലായിരുന്ന രണ്ടുപേര്‍ക്ക് കൊവിഡ് കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍ കൊവിഡ് വാര്‍ത്തകള്‍ കേരളം Quarantine news kasargod kasargod news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7252132-1021-7252132-1589813514342.jpg)
കാസര്‍കോട്: ജില്ലയില്‍ ക്വാറന്‍റൈനിലായിരുന്ന രണ്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും പൈവളികെ സ്വദേശികളാണ്. കഴിഞ്ഞ 15ന് മുംബൈയില്‍ നിന്നും നാട്ടിലെത്തിയ ഇവര്‍ അധികൃതര്‍ ഒരുക്കിയ ക്വാറന്‍റൈനില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ഉക്കിനടുക്ക മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. ഇതോടെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനേഴായി. ജില്ലയിൽ ഇപ്പോള്‍ ആകെ 2456 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 118 സാമ്പിളുകളുടെ പരിശോധന ഫലം ഇനി ലഭിക്കാനുണ്ട്.