കാസർകോട്: കോൺഗ്രസിന്‍റെ കരുതൽ പടയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എല്ലാ പടകളെയും നേരിടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ട്. എന്ത് പട, ഏതു പട കോൺഗ്രസിനോ?, അവർ ആദ്യം പാർട്ടി നന്നാക്കാൻ നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
'എല്ലാ പടകളെയും നേരിടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ട്'; കോൺഗ്രസിനെതിരെ കോടിയേരി - കോൺഗ്രസിന്‍റെ കരുതൽ പടയ്‌ക്കെതിരെ കോടിയേരി
കോൺഗ്രസ്, ആദ്യം പാർട്ടി നന്നാക്കാൻ നോക്കട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍
'എല്ലാ പടകളെയും നേരിടാനുള്ള ശക്തി ഇടതുപക്ഷത്തിനുണ്ട്'; കോൺഗ്രസിന്‍റെ കരുതൽ പടയ്‌ക്കെതിരെ കോടിയേരി
ALSO READ:കെ-റെയില്‍ വിരുദ്ധ സമരം; 'കരുത്തേകാന്‍ കരുതലാകാന്‍' കോണ്‍ഗ്രസിന്‍റെ 'കരുതല്‍ പട'
കോൺഗ്രസ് വെള്ളത്തിൽ മുക്കിയ ഉപ്പ് ചാക്ക് പോലെയായി. സമരം ചെയ്‌ത് പഴക്കമുള്ള ആളുകളാണ് ഞങ്ങള്‍. അതൊന്നും കാട്ടി നമ്മളെ പേടിപ്പിക്കണ്ട. തങ്ങള്‍ ചെയ്‌ത അത്ര സമരം കേരളത്തിൽ കോൺഗ്രസ് നടത്തിയിട്ടില്ലെന്നും കോടിയേരി കാസർകോട് പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരത്തിന് കോഴിക്കോടാണ് കോൺഗ്രസ് കരുതൽ പടയെ രംഗത്ത് ഇറക്കിയത്. ഇതിനായി കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
Last Updated : Mar 23, 2022, 11:39 AM IST