കേരളം

kerala

ETV Bharat / state

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർകോട് പിടിയിൽ - കാസർകോട് ഇന്നത്തെ വാര്‍ത്ത

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും സുഹൃത്തും മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്ന് പിടിയിലായി.

kochi murder case arrest  accused caught in kochi flat murder case  accused arshad caught kasargode mancheswaram kochi flat murder case  accused arshad caught  accused arshad caught kasargode mancheswaram  kochi flat murder case latest updates  kochi flat murder case news today  കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർകോട് പിടിയിൽ  കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്  പ്രതി അർഷാദ് പിടിയില്‍  കൊച്ചിയിലെ ഫ്ലാറ്റ് കൊലപാതകം  കൊച്ചിയിലെ ഫ്ലാറ്റ് കൊലപാതകം പുതിയ വാര്‍ത്ത  കൊച്ചിയിലെ ഫ്ലാറ്റ് കൊലപാതകം ഏറ്റവും പുതിയ വാര്‍ത്ത  കാസർകോട് പുതിയ വാര്‍ത്ത  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargode latest news
കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർകോട് പിടിയിൽ

By

Published : Aug 17, 2022, 3:15 PM IST

കാസർകോട്: കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്നാണ് അർഷാദ് പിടിയിലായത്. ഇയാളാൾക്കൊപ്പം സുഹൃത്തും പിടിയിലായിട്ടുണ്ട്.

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാസർകോട് പിടിയിൽ

കർണാടകത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കാസർകോട് പൊലീസ് അർഷാദിനെ പിടികൂടിയത്. മൊബൈൽ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ഷാദിലേക്ക് പൊലീസെത്തിയത്. കോഴിക്കോട് രാമനാട്ടുകരയിലായിരുന്നു അ‍ര്‍ഷാദിന്റെ മൊബൈൽ ഫോണിന്റെ അവസാന ടവ‍ര്‍ ലൊക്കേഷൻ.

ഇതോടെ ഇയാൾ വടക്കൻ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു. സംഘം ചേർന്ന് വിപുലമായി നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പൊലീസിന്റെ വലയിലായത്. കാസർകോട്, മഞ്ചേശ്വരം, ഉപ്പള റെയിൽവേ സ്റ്റേഷനുകളിൽ പൊലീസ് രാവിലെ മുതൽ പരിശോധന നടത്തി വരികയായിരുന്നു.

ALSO READ:കൊച്ചിയിലെ ഫ്ലാറ്റില്‍ യുവാവ് മരിച്ച സംഭവം, ഒപ്പമുണ്ടായിരുന്നവര്‍ കടന്നത് മലപ്പുറം ഭാഗത്തേക്ക്

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌ണയാണ് ചൊവ്വാഴ്‌ച (16.08.2022) ന് കാക്കനാട് ഇടച്ചിറയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വൈകിട്ടോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്‌ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.

ABOUT THE AUTHOR

...view details