കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും - ബാർ അസോസിയേഷൻ
കാസർകോഡ് ജില്ലയിലെ എല്ലാ കോടതികളും മാർച്ച് 31 വരെ അടച്ചിടാൻ തിരുമാനം. അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അറിയിച്ചു മാത്രമേ കോടതി ചേരുകയുള്ളൂ. ചേംബറുകളിൽ പ്രതികളെ ഹാജരാക്കാൻ അനുവദിക്കില്ല.

കാസർകോഡ്: കൊവിഡ് 19 വ്യാപകമായ പശ്ചാത്തലത്തിൽ കാസർകോഡ് ജില്ലയിലെ എല്ലാ കോടതികളും മാർച്ച് 31 വരെ അടച്ചിടാൻ തിരുമാനം. ന്യായാധിപർ, ബാർ അസോസിയേഷൻ, അഡ്വക്കറ്റ്, ക്ലാർക്, മറ്റ് കോടതി ജീവനക്കാരുടെ പ്രതിനിധികൾ എന്നിവരുടേതാണ് തീരുമാനം. ബുധനാഴ്ച മുതൽ ഈ മാസം 31 വരെ കക്ഷികളോ അഭിഭാഷകരോ കോടതിയിൽ ഹാജരാകേണ്ടതില്ല. അടിയന്തര സാഹചര്യങ്ങളിൽ മുൻകൂട്ടി അറിയിച്ചു മാത്രമേ കോടതി ചേരുകയുള്ളൂ. ചേംബറുകളിൽ പ്രതികളെ ഹാജരാക്കാൻ അനുവദിക്കില്ല. കോടതി വളപ്പിൽ പ്രവേശനം പ്രധാന കവാടം വഴിയായിരിക്കും. ഇവിടെ ഹെൽപ് ഡസ്‌ക് തുറക്കാനും തീരുമാനമായി.