കാസർകോട് :ഭെല്‍ ഇ.എം.എല്‍ കമ്പനിയിലെ തൊഴിലാളികളുടെ സമരം നൂറാം ദിവസത്തിലേക്ക്. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങിയതോടെയാണ് തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങിയത്. സ്ഥാപനം പൂര്‍ണമായും സംസ്ഥാന പൊതുമേഖലയിലേക്ക് കൊണ്ടുവരാന്‍ ശ്രമമുണ്ടെങ്കിലും ഫയലില്‍ ഒപ്പുവയ്ക്കാന്‍ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ഇനിയും തയ്യാറായിട്ടില്ല.
ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കേരള ഇലക്ട്രിക്കല്‍ അലൈഡ് ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയിലേക്ക് എത്തിയതിന് പിന്നാലെയാണ് സ്ഥാപനം നഷ്ടക്കണക്കിലേക്ക് കൂപ്പുകുത്തിയത്. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉത്പാദനം കുറഞ്ഞതോടെ സ്ഥാപനവും അടച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിന് പുറമെ തൊഴില്‍ ലഭ്യത പോലും ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്.