രാഹുലിന്‍റേത് മതനിരപേക്ഷതയെ തകര്‍ക്കുന്ന നിലപാട്; എസ് രാമചന്ദ്രന്‍ പിള്ള - രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് എസ് രാമചന്ദ്രന്‍ പിള്ള
വയനാട്ടില്‍ മത്സരത്തിനിറങ്ങുന്ന രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ താഴെയിറക്കാന്‍ മതനിരപേക്ഷ വിശാല ഐക്യമാണ് ഉണ്ടാക്കേണ്ടത്. എന്നാല്‍ ഈ ഐക്യത്തെ തകര്‍ത്ത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രാദേശിക രാഷ്ട്രീയ കക്ഷികൾക്ക് പ്രാമുഖ്യമുള്ള സർക്കാർ ആയിരിക്കും തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുക. 2004നെക്കാള്‍ മികച്ച നിലയിലെത്താന്‍ എല്‍ഡിഎഫിന് ഇത്തവണ സാധിക്കും. ഇനിയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകില്ലെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു. യെച്ചൂരി ആവശ്യപ്പെട്ടിട്ടാണ് രാഹുല്‍ തെക്കെ ഇന്ത്യയില്‍ മത്സരിക്കുന്നത് എന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന മതനിരപേക്ഷ കൂട്ടായ്മയിൽ ഒരു ജൂനിയര്‍ കക്ഷിയായി മാത്രം കോണ്‍ഗ്രസ് ഒതുങ്ങുെമന്നും എസ്ആര്‍പി കാസര്‍കോട് പറഞ്ഞു.