ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസും വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെങ്കിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയെപിൻവലിക്കാൻ യെച്ചൂരി തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുപക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തി ഇല്ലാത്ത കാലമാണെന്ന് ചെന്നിത്തല വിമര്‍ശിച്ചു. രാഹുലിന്‍റെ സ്ഥാനാർഥിത്വം സിപിഎമ്മിനെ അസ്വസ്തമാക്കുന്നതെന്തിനെന്നും ചെന്നിത്തല ചോദിച്ചു.ബിജെപിയുടേയും സിപിഎമ്മിന്‍റേയുംസ്വരം ഒന്നാവുകയാണ്. ദേശാഭിമാനിയും ജന്മഭൂമിയും ഒരുപോലെ രാഹുലിനെ വിമശിക്കുന്ന അവസ്ഥയാണുള്ളത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ വർഗീയതക്കെതിരെ പ്രതിരോധ നിര കെട്ടിപ്പടുക്കാൻ കഴിയുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആണെന്നും ചെന്നിത്തല പറഞ്ഞു
എസ് ആർ പിക്ക് മറുപടിയുമായി ചെന്നിത്തല - S R P
ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോൺഗ്രസും വയനാട് മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെങ്കിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥിയെ പിൻവലിക്കാൻ സീതാറാം യെച്ചൂരി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എസ് ആർ പിക്ക് മറുപടിയുമായി ചെന്നിത്തല
വയനാട്ടിൽ മത്സരത്തിനിറങ്ങുന്നത് മതനിരപേക്ഷ ഐക്യത്തെ തകർക്കുന്ന നിലാപാടാണെന്നായിരുന്നു സിപിഎം പിബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം.തെരഞ്ഞെടുപ്പിന് ശേഷം മതനിരപേക്ഷ കൂട്ടായ്മയിൽ ഒരു ജൂനിയർ കക്ഷിയായി മാത്രം കോൺഗ്രസ് ഒതുങ്ങുമെന്നും എസ് ആർ പി പറഞ്ഞിരുന്നു.
Last Updated : Apr 1, 2019, 3:30 PM IST