കേരളം

kerala

ETV Bharat / state

കലോത്സവത്തെ വരവേറ്റ് കാസര്‍കോട്; നാടും നഗരവും ഒരുങ്ങി - സംസ്ഥാന സ്കൂള്‍ കലോത്സവം ലേറ്റസ്റ്റ്

സംസ്ഥാന സ്‌കൂൾ കലോത്സവ വരവറിയിച്ച് ബേക്കലില്‍ മെഗാ പട്ടമുയര്‍ന്നു. തെയ്യങ്ങളുടെ നാടായ കാസർകോട്ട് വിരുന്നെത്തിയ കലോത്സവത്തിനെ നാട് ആഘോഷമാക്കുമ്പോൾ ബേക്കല്‍ ബീച്ചില്‍ കൂറ്റന്‍ മണല്‍ ശില്‍പവും ഒരുക്കി

കലോത്സവം

By

Published : Nov 18, 2019, 6:32 PM IST

Updated : Nov 19, 2019, 2:30 AM IST

കാസര്‍കോട്: കലോത്സവ ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതി ചേർത്താണ് ബേക്കലിന്‍റെ വാനത്ത് ഭീമൻ പട്ടങ്ങൾ പറന്നത്. കോഴിക്കോട്ടെ വൺ ഇന്ത്യ കൈറ്റ് സംഘത്തിനൊപ്പം ബേക്കലിലെത്തിയ ജനങ്ങൾ ആവേശത്തോടെ കൈകോർത്തു. അറബിക്കടലിന്‍റെ തീരത്ത്, ബേക്കൽ കോട്ടയുടെ പശ്ചാത്തലത്തിൽ, അസ്‌തമയ സൂര്യനെ സാക്ഷിയാക്കി ഭീമൻ പട്ടങ്ങൾ വർണവിസ്‌മയം തീർത്തപ്പോൾ ചെറുപട്ടങ്ങളും വാനിലുയർന്നത് ഒത്തുകൂടിയവര്‍ക്കും ആവേശമായി.

കലോത്സവത്തെ വരവേറ്റ് കാസര്‍കോട്; നാടും നഗരവും ഒരുങ്ങി

പട്ടം പറത്തലിനൊപ്പം ബേക്കലിന്‍റെ മറ്റൊരുവശത്ത് 40 ചിത്രകാരൻമാരും ശിൽപികളും ചേർന്ന് മണൽശിൽപം തീർത്തു. തെയ്യങ്ങളുടെ നാടായ കാസർകോട്ടെ അമ്മദൈവ സങ്കൽപ്പമായ ഭഗവതി തെയ്യത്തിന്‍റെ രൂപമാണ് മണലിൽ തീർത്തത്. 30 മീറ്റർ നീളത്തിലാണ് റെക്കോഡ് ഭേദിച്ച മണല്‍ശില്‍പം തീര്‍ത്തത്. ഗുരു വാദ്യസംഘത്തിന്‍റെ ശിങ്കാരിമേളവും നാട്ടുകലാകാരക്കൂട്ടത്തിലെ നാടൻ പാട്ടുകാരും പ്രചാരണത്തിന്‍റെ മാറ്റുകൂട്ടി.

Last Updated : Nov 19, 2019, 2:30 AM IST

ABOUT THE AUTHOR

...view details