ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - കൊവിഡ് തൃക്കരിപ്പൂർ സ്വദേശി
നടപടികൾ പൂർത്തീകരിച്ച് സുരക്ഷാ മുൻകരുതലോടെ ദുബായിൽ തന്നെ മൃതദേഹം ഖബറടക്കും

ദുബായില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
കാസര്‍കോട്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂർ സ്വദേശി ദുബായിൽ മരിച്ചു. മെട്ടമ്മൽ മധുരങ്കൈ സ്വദേശിയും പയ്യന്നൂർ തായിനേരി താമസക്കാരനുമായ എം.ടി.പി.കുഞ്ഞബ്‌ദുള്ള(63)യാണ് ദുബായിലെ ആശുപത്രിയിൽ മരിച്ചത്. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയുടെ അധീനതയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികൾ പൂർത്തീകരിച്ച് സുരക്ഷാ മുൻകരുതലോടെ ദുബായിൽ തന്നെ മൃതദേഹം ഖബറടക്കും.