തിരുവനന്തപുരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ നടന്നത് കള്ളവോട്ട് തന്നെയെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. നബിസ എന്ന മറ്റൊരാളുടെ വോട്ടാണ് പ്രതി നബിസ രേഖപ്പെടുത്തിയത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റീപോളിങ് ആവശ്യപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. ഒരു ബൂത്തിലും റീപോളിങ് ഇല്ലെന്നും ടിക്കാറാം മീണ അറിയിച്ചു.
മഞ്ചേശ്വരത്തേത് കള്ള വോട്ട് തന്നെയെന്ന് ടിക്കാറാം മീണ - manjeshwaram byelection latest
43-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച നബീസയുടെ ഭര്‍ത്താവ് ലീഗ് പ്രവര്‍ത്തകന്‍. ഒരു ബൂത്തിലും റീപോളിങ് ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
എന്‍എസ്എസ് വിഷയത്തിലും മീണ പ്രതികരിച്ചു. സമദൂരത്തിൽ നിന്ന് ശരിദൂരത്തിലേക്ക് മാറിയതാണ് അപകടമായതെന്ന തന്‍റെ പരാമർശം ഒരു സംഘടനയ്ക്കും എതിരല്ല. താൻ പ്രവർത്തിക്കുന്നത് സുതാര്യമായാണ്. അതിനാൽ തന്നെ ഈ പർമാർശത്തിൽ കുറ്റബോധമില്ല. എല്ലാ സംഘടനകളെയും ബഹുമാനിക്കുന്നുവെന്നും അത് എൻഎസ്എസ് ആയാലും എസ്എൻഡിപി ആയാലും വ്യത്യാസമില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും അദ്ദേഹം അറിയിച്ചു. വട്ടിയൂർക്കാവിലും എറണാകുളത്തും നേരത്തെ തന്നെ ഫലപ്രഖ്യാപനമുണ്ടാകും. വിവി പാറ്റ് എണ്ണിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമെന്നും മീണ പറഞ്ഞു.