കാസര്‍കോട്:വേനൽക്കാലം എത്തുന്നതിന് മുന്‍പ് തന്നെ കേരളം ചുട്ടു പൊള്ളുകയാണ്. ഓരോ ദിവസം കഴിയുംതോറും പല ജില്ലകളിലും പകല്‍ച്ചൂട് ഉയരുന്ന സ്ഥിതിയാണ് നിലവില്‍. പൊതുവെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് കേരളത്തില്‍ കനത്ത ചൂട് അനുഭവപ്പെടുന്നത്.
വിവിധ സ്ഥലങ്ങളിലെ കഴിഞ്ഞ ദിവസത്തെ താപനില എന്നാല്‍, സമാനരീതിയിലുള്ള ചൂടാണ് ഫെബ്രുവരി മാസം പകുതി പിന്നിടുമ്പോള്‍ തന്നെ നേരിടേണ്ടി വരുന്നത്. പുലര്‍ച്ചെ തണുപ്പും, പത്ത് മണിക്ക് ശേഷം കനത്ത ചൂടുമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ തുടങ്ങേണ്ട ശൈത്യകാലം ജനുവരി രണ്ടാം വാരമായപ്പോഴാണ് കേരളത്തില്‍ കാര്യമായി അനുഭവപ്പെട്ടു തുടങ്ങിയത്.
വിവിധ സ്ഥലങ്ങളിലെ കഴിഞ്ഞ ദിവസത്തെ താപനില ഇതുകൊണ്ടാണ് പുലര്‍ച്ചെ തണുത്ത കാലാവസ്ഥ ഉണ്ടാകാന്‍ കാരണമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. വരും ദിവസങ്ങളിലും തണുപ്പും ചൂടും തുടരാനാണ് സാധ്യത.
താപനില ഉയരുന്നതിന് ആനുപാതികമായി അന്തരീക്ഷ ആര്‍ദ്രത വര്‍ധിക്കുന്നത് യഥാര്‍ഥത്തിലുള്ളതിനെക്കാള്‍ കൂടിയ ചൂട് അനുഭവപ്പെടാന്‍ കാരണമാകും. ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലുള്ള തീരപ്രദേശങ്ങളില്‍ പോലും പകല്‍ സമയങ്ങളില്‍ ഇപ്പോഴും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കൂടുതല്‍ ചൂട് കണ്ണൂരും കുറവ് തിരുവനന്തപുരത്തും:കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഓട്ടോമാറ്റിക് വെതെർ സ്റ്റേഷൻ പ്രകാരം രണ്ട് ജില്ലകളില്‍ കഴിഞ്ഞ ദിവസത്തെ ശരാശരി താപനില 38 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. 38.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കണ്ണൂരിലായിരുന്നു ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. കണ്ണൂര്‍ വിമാനത്താവളത്തിലായിരുന്നു കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
തൃശൂരില്‍ 38.1 ഡിഗ്രി സെല്‍ഷ്യസ് തപനിലയും രേഖപ്പെടുത്തി. ജില്ലയിലെ വെള്ളാനിക്കരയിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്‌തത്. പാലക്കാട് 37.5 ഡിഗ്രി സെല്‍ഷ്യസ്, മലപ്പുറം 36.5 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കൂടുതല്‍ ചൂട് അനുഭവപ്പെട്ട മറ്റ് ജില്ലകളിലെ ശരാശരി താപനില.
കോഴിക്കോട് രേഖപ്പെടുത്തിയ താപനില തിരുവനന്തപുരം ജില്ലയിലായിരുന്നു ഈ സമയം ഏറ്റവും കുറഞ്ഞ ചൂട് അനുഭവപ്പെട്ടത്. 32.4 ഡിഗ്രി സെല്‍ഷ്യസായിരുന്നു തലസ്ഥാനത്ത് അനുഭവപ്പെട്ടത്. 33.6 ഡിഗ്രി സെല്‍ഷ്യസ് റിപ്പോര്‍ട്ട് ചെയ്‌ത വയനാടാണ് ചൂട് കുറവുള്ള മറ്റൊരു ജില്ല.
കാസര്‍കോട് 35, കൊല്ലം 36.2, പത്തനംതിട്ട 36.7,ഇടുക്കി 35.6, ആലപ്പുഴ 34.2, കോട്ടയം 36.5, എറണാകുളം 37.7, കോഴിക്കോട്- 34.5 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തിയ കൂടിയ താപനില.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രേഖപ്പെടുത്തിയ താപനില ദിവസേന ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, നിര്‍ജലീകരണം, സൂര്യാതാപം തുടങ്ങിയ പ്രശ്‌നങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടി പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.