കേരളം

kerala

ETV Bharat / state

ഏവരും ഒരു ഭാഷയില്‍ ആശയം കൈമാറണമെന്ന് വാദിക്കാനാരംഭിക്കുമ്പോള്‍ തകരുന്നത് ഇന്ത്യ എന്ന മഹത്തായ ആശയം : കെ സച്ചിദാനന്ദന്‍ - kerala sahithya academy

കേരള സാഹിത്യ അക്കാദമിയുടെ'ഗിളിവിണ്ടു' ബഹുഭാഷ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് കവിയും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കെ സച്ചിദാനന്ദന്‍

കെ സച്ചിദാനന്ദന്‍  കേരള സാഹിത്യ അക്കാദമി  ബഹുഭാഷ സമ്മേളനം  ഗിളിവിണ്ടു ബഹുഭാഷ സമ്മേളനം  സാഹിത്യ അക്കാദമി പ്രസിഡന്‍റ്  multilingual conference  k satchidanandan  kerala sahithya academy  kerala sahithya academy multilingual conference
കെ സച്ചിദാനന്ദന്‍

By

Published : Jan 7, 2023, 7:56 AM IST

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന 'ഗിളിവിണ്ടു' ബഹുഭാഷ സമ്മേളനത്തിന് തുടക്കം

കാസര്‍കോട് :ഭാഷകൾ ലോകവീക്ഷണമാണെന്നും അവ മരിക്കുമ്പോൾ ലോകത്തെ നോക്കിക്കാണുന്ന രീതിയാണ് ഇല്ലാതാവുന്നതെന്നും കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കെ.സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം ഗോവിന്ദ പൈ സ്‌മാരകത്തില്‍ 'ഗിളിവിണ്ടു' ബഹുഭാഷ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു ഭാഷയാണ് നമ്മുടെ ഭാഷ എന്ന് പറയുന്നതിൽ അപകടമുണ്ട്.

ആ ഭാഷയിൽ എല്ലാവരും സംസാരിക്കണമെന്നും ആശയങ്ങൾ കൈമാറണമെന്നും വാദിക്കാനാരംഭിക്കുന്ന നിമിഷത്തിൽ തകർന്ന് പോകുന്നത് ഇന്ത്യ എന്ന മഹത്തായ ആശയമാണ്. വികാസത്തിന്‍റെ സാഹചര്യങ്ങൾ നിലനിർത്തുക എന്നതാണ് ഒരു ഭാഷയെ സംരക്ഷിക്കാനുള്ള പ്രധാന വഴി.
പുതിയ കാലത്ത് ഭാഷകളെ സംരക്ഷിക്കാനും അവയെ പാർശ്വവൽക്കരിക്കാനുമുള്ള ശ്രമം നടന്നുവരികയാണ്. രാഷ്ട്രീയത്തേയും സാമൂഹ്യ ചിന്തകളെയും സംസ്‌കാരത്തെയും ഏക ഭാഷണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ട് ഭാഷകളെ സംരക്ഷിക്കുക എന്നത് പ്രധാനമായി മാറുന്നു.

ഏത് ഭാഷയായാലും അതിനൊക്കെ വികാസത്തിന്‍റെയും രൂപീകരണത്തിന്‍റെയും ചരിത്രമുണ്ട്. ഏക ഭാഷണത്തിലേക്കുള്ള നീക്കങ്ങൾക്കെതിരായ പ്രതിരോധത്തിന് കൂടി ബഹുഭാഷ സമ്മേളനത്തിൽ തുടക്കം കുറിക്കുകയാണ്. ഭാഷകൾ നിലനിർത്തുക വഴി സംസ്‌കാരങ്ങളെയും പ്രാദേശിക സവിശേഷതകളെയും നിലനിർത്തും എന്ന് ഓരോരുത്തരും പ്രതിജ്ഞ എടുക്കണമെന്നും ബഹുഭാഷ സമ്മേളനത്തിന്‍റെ ആത്യന്തികമായ സന്ദേശം ഇതാണെന്നും അദ്ദേഹം പറഞ്ഞു.

ബഹുമുഖങ്ങളായ സംവാദങ്ങളെ മുഴുവൻ നിശ്ചലമാക്കാനും നിശബ്‌ദമാക്കാനുമുള്ള ശ്രമം നടക്കുന്ന കാലത്ത് വിയോജിപ്പിന്‍റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെയും അടിസ്ഥാന അവകാശങ്ങളെ ഉയർത്തിപ്പിടിക്കുക എന്നത് പുതിയ കാലത്തെ മുഴുവൻ ജനതയുടെയും ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details