കാസർകോട്: കേരള പൂരക്കളി കലാ അക്കാദമി പിളര്‍പ്പിലേക്ക്. നിലവിലെ ഭരണസമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് എതിര്‍വിഭാഗം രംഗത്തുള്ളത്. ഭിന്നിപ്പ് മറ നീക്കി പുറത്തു വന്നതോടെ പുതിയ സംഘടന രൂപീകരിക്കാനാണ് വിമത വിഭാഗത്തിന്‍റെ തീരുമാനം.
കേരള പൂരക്കളി കലാ അക്കാദമി പിളര്‍പ്പിലേക്ക് - Kerala Purakkali Arts Academy splits
വിമതരുടെ നേതൃത്വത്തില്‍ നാളെ നീലേശ്വരത്ത് ചേരുന്ന യോഗത്തില്‍ കേരള ക്ഷേത്ര പൂരക്കളി അക്കാദമി എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം
കഴിഞ്ഞ ദിവസം സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയവരാണ് ആരോപണങ്ങളുന്നയിക്കുന്നത്. സംഘടനയുടെ നിയമപ്രകാരം സംസ്ഥാന ഭാരവാഹികള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കും രണ്ടു തവണയോ ആറു വര്‍ഷമോ ആണ് ചുമതല. എന്നാല്‍ ഇത് അട്ടിമറിച്ച് കൊണ്ടുള്ള നടപടി സംസ്ഥാന സമ്മേളനത്തില്‍ സ്വീകരിച്ചു എന്നാണ് പ്രധാന ആരോപണം. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനലിന് പകരം മറ്റൊരു പാനല്‍ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചവരെ മാത്രമേ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തൂ എന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇതിന് വിപരീതമായി യൂണിറ്റ് ഘടകത്തില്‍ പ്രവര്‍ത്തിക്കാത്തവരെ പോലും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. വിമതരുടെ നേതൃത്വത്തില്‍ നാളെ നീലേശ്വരത്ത് ചേരുന്ന യോഗത്തില്‍ കേരള ക്ഷേത്ര പൂരക്കളി അക്കാദമി എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കാനാണ് നീക്കം.
TAGGED:
poorakkali